ബെയ്ജിങ്: കോവിഡിനെ പിടിച്ചുകെട്ടിയ ചൈനയിൽ വീണ്ടും രോഗം തിരിച്ചുവരുന്നു. ഞായറാഴ്ച 57 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിലിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
കോവിഡിെൻറ ഉത്ഭവകേന്ദ്രമായ ചൈന കർശനമായ ലോക്ഡൗണിലൂടെയും നിരീക്ഷണത്തിലൂടെയും കോവിഡിെന പിടിച്ചുകെട്ടിയിരുന്നു. തെക്കൻ ചൈനയിലെ മാംസ -പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും കോവിഡ് റിപ്പോർട്ട് െചയ്തിരിക്കുന്നത്. പുതുതായി റിപ്പോർട്ട് ചെയ്ത 57 കേസുകളിൽ 36 എണ്ണവും ബെയ്ജിങിലാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവർക്കാണ് മറ്റിടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മാർക്കറ്റുമായി ബന്ധപ്പെട്ട് പുതുതായി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 11 പാർപ്പിട സമുച്ചയങ്ങളിലെ ആളുകൾക്ക് വീടുകളിൽ തന്നെ കഴിയാൻ നിർദേശം നൽകി. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് ബെയ്ജിങ്ങിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. മാർക്കറ്റിന് സമീപം നൂറുകണക്കിന് െപാലീസുകാരെയും ഡസൻ കണക്കിന് അർധ സൈനിക സേനയെയും വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.