ബെയ്ജിങ്: ഹോങ്കോങ്ങിൽ കഴിഞ്ഞ ദിവസം നിലവിൽവന്ന ദേശീയ സുരക്ഷ നിയമത്തിെൻറ പശ്ചാത്തലത്തിൽ ബ്രിട്ടന് മുന്നറിയിപ്പുമായി ചൈനീസ് സർക്കാർ. 30 ലക്ഷം ഹോങ്കോങ്ങുകാർക്ക് പൗരത്വം അനുവദിക്കാൻ തയാറാണെന്ന ബ്രിട്ടീഷ് സർക്കാർ വാഗ്ദാനമാണ് പ്രകോപനമായത്. അനാവശ്യമായ ഇടപെടലാണ് ബ്രിട്ടൻ നടത്തുന്നതെന്നും വാഗ്ദാനം തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടനിലെ ചൈനീസ് അംബാസഡർ ലി സിയാവോ മിങ് പ്രത്യാശ പ്രകടിപ്പിച്ചു.
ബ്രിട്ടൻ നടത്തിയ പ്രഖ്യാപനത്തിെൻറ വിശദാംശങ്ങൾ അറിഞ്ഞ ശേഷം ചൈന ഔദ്യോഗികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1997ൽ ഹോങ്കോങ് കൈമാറുേമ്പാൾ ഒപ്പുവെച്ച കരാറിൽനിന്നുള്ള പിന്മാറ്റമാണ് ദേശീയ സുരക്ഷ കരാർ വഴി ചൈന നടത്തിയതെന്നാണ് ബ്രിട്ടെൻറ വിമർശനം. 50 വർഷത്തേക്ക് നിലവിലെ സ്വാതന്ത്ര്യം ഹോങ്കോങ്ങിന് അനുവദിക്കണമെന്നായിരുന്നു കരാർ. ഹോങ്കോങ്ങുകാർ ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ കാര്യത്തിൽ ഇടപെടരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ വക്താവ് ചൈനയോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ നിയമത്തിൽ ബ്രിട്ടനു പുറമെ യു.എസ്, കാനഡ, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.