ബെയ്ജിങ്: കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനിടെ സ്വന്തം വിവാഹം പോലും നീട്ടിവെച്ചതായിരുന്നു ഡോ. പെങ് യിൻഹുവ. മാ രക രോഗത്തിൽ നിന്ന് നാടിനെ രക്ഷിച്ചിട്ടു മതി വിവാഹം എന്നായിരുന്നു ഡോക്ടറുടെ തീരുമാനം. എന്നാൽ, മഹാമാരിക്ക് മുന് നിൽ സേവനസന്നദ്ധനായ യുവ ഡോക്ടർക്കും പിടിച്ചുനിൽക്കാനായില്ല. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ച ഒമ്പതാമത് ആരോഗ്യപ്ര വർത്തകനായി ഡോ. പെങ്.
കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലെ ജിയാങ്സിയ ആശുപത്രിയിൽ ശ്വാസകോശരോഗ വിദഗ്ധനായിരുന്നു ഡോ. പെങ്. കൊറോണ പൊട്ടിപ്പുറപ്പെട്ട നാളുകളിലായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി അവധിയെടുത്ത് പോകാമായിരുന്നിട്ടും പെങ് അതിന് തയാറായില്ല. പകരം, കൊറോണ ബാധിതർക്ക് ചികിത്സ നൽകുന്നതിൽ വ്യാപൃതനായി.
എന്നാൽ, ജനുവരി 25ന് ഡോ. പെങ്ങിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ ഡോക്ടർ ലോകത്തോട് വിടപറഞ്ഞു.
ചൈനയിൽ ഒമ്പത് ആരോഗ്യപ്രവർത്തകരാണ് കൊറോണയെ നേരിടാനുള്ള പരിശ്രമത്തിനിടെ രോഗബാധയേറ്റ് മരിച്ചത്. കൊറോണ വൈറസിനെ കുറിച്ച് ആദ്യമായി വിവരം നൽകിയ 34കാരനായ ഡോ. ലീ വെൻലിയാങ് ഫെബ്രുവരി ഏഴിന് മരിച്ചിരുന്നു. സാർസിന് സമാനമായ രോഗലക്ഷണങ്ങളുമായി ആളുകളെ പ്രവേശിപ്പിച്ച വിവരം ഡിസംബർ 30ന് ഡോ. ലീയാണ് സഹപ്രവർത്തകരുമായി പങ്കുവെച്ചത്. എന്നാൽ, ഇതിന്‍റെ പേരിൽ അധികൃതർ ഇദ്ദേഹത്തെ ശാസിച്ച് നിശബ്ദനാക്കുകയാണുണ്ടായത്.
ചൈനയിൽ ആകെ 1716 ആരോഗ്യപ്രവർത്തകർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഒൗദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.