വെല്ലിങ്ടൺ: ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മുസ്ലിം പള്ളികളിൽ ഭീകരാക്രമണം നടത്തിയ കേസിൽ കുറ്റവിചാരണ ആഗസ്റ്റ് 24ന് ന്യൂസിലാൻഡിൽ ആരംഭിക്കും. കേസിൽ അറസ്റ്റിലായ ആസ്ട്രേലിയൻ വംശജൻ ടെറൻറ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇനി വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള കുറ്റവിചാരണയാണ് നടക്കാനുള്ളത്. ഇതിനായി മൂന്നു ദിവസമാണ് കോടതിയിൽ വിചാരണ നടക്കുക. ശേഷമായിരിക്കും വിധി.
2019 മാർച്ച് 15നാണ് ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലുള്ള രണ്ട് പള്ളികളിൽ വെള്ളിയാഴ്ച വെടിവെപ്പ് നടത്തിയത്. അൽ നൂർ പള്ളിയിൽ 41 പേരും ലിൻവുഡ് പള്ളിയിൽ ഏഴുപേരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.അതേസമയം, സംഭവത്തിൽ ഇരകളായ വിദേശികളുടെ കുടുംബങ്ങൾക്ക് വിചാരണ വീക്ഷിക്കുന്നതിന് ന്യൂസിലാൻഡിലേക്ക് വിസ അനുവദിക്കുമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.