ജറൂസലം: തങ്ങൾക്കെതിരായ ബഹിഷ്കരണത്തെ പിന്തുണക്കുന്നുവെന്ന കാരണത്താൽ അഞ്ച് മുസ്ലിം, ക്രിസ്ത്യൻ, ജൂത മതനേതാക്കൾക്ക് രാജ്യത്തേക്കുള്ള പ്രവേശനം ഇസ്രായേൽ നിരോധിച്ചു. ജൂയിഷ് ഫോർ പീസ്, അമേരിക്കൻ മുസ്ലിംസ് ഫോർ ഫലസ്തീൻ, പെസ്ബിറ്റേറിയൻ പീസ് ഫെലോഷിപ് എന്നീ സംഘടനകളുടെ നേതാക്കൾക്കാണ് പ്രവേശനം നിഷേധിച്ചത്.
ബഹിഷ്കരണാഹ്വാനവുമായി രൂപംകൊണ്ട ബി.ഡി.എസ് മൂവ്മെൻറുമായി ബന്ധപ്പെട്ട് ഇവർ ഏറെക്കാലമായി പ്രവർത്തി
ക്കുന്നതായി ഇസ്രായേൽ ആഭ്യന്തരമന്ത്രി അര്യേദേരി പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾക്കെതിരായ ഉപരോധത്തിൽ ഭാഗഭാക്കാവുന്ന വിദേശ പൗരന്മാരെ തടയുന്നതിനുള്ള നയത്തിന് കഴിഞ്ഞ മാർച്ചിലാണ് ഇസ്രായേൽ രൂപംകൊടുത്തത്. അതിനുശേഷം ഇൗ അഞ്ചുപേർക്കെതിരെയാണ് ആദ്യമായി ഇത് പ്രയോഗിക്കുന്നത്.
ഫലസ്തീനിെൻറ സ്വാതന്ത്ര്യത്തിനും ഇസ്രായേൽ ഉൽപന്ന ബഹിഷ്കരണം, ഉപരോധം, കുടിയേറ്റമൊഴിപ്പിക്കൽ എന്നിവക്കുമായി അക്രമേതരമായ മാർഗത്തിലൂടെ നിലകൊള്ളുന്ന സംഘമാണ് ബി.ഡി.എസ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാമ്പസ് ആക്ടിവിസ്റ്റുകൾ മുതൽ വിവിധ മതസംഘടനകൾ വരെ നീളുന്ന ആയിരക്കണക്കിന് വളൻറിയർമാരാണ് ഇതിനുള്ളത്. വിവിധ മതങ്ങളുടെ പ്രതിനിധികൾ അടക്കമുള്ള വിശാലസംഘം ഇസ്രായേലിലും വെസ്റ്റ് ബാങ്കിലുമായുള്ള മനുഷ്യാവകാശ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്നു.
ഇതിെൻറ ഭാഗമായാണ് താനടക്കമുള്ള നേതാക്കൾ ഇസ്രായേലിലേക്കുള്ള യാത്രക്കൊരുങ്ങിയതെന്ന് ജൂയിഷ് വോയിസ് ഫോർ പീസിെൻറ ഡെപ്യൂട്ടി ഡയറക്ടർ റബ്ബി അലിസ്സ വൈസ് അറിയിച്ചു. ഇതിനായി യു.എസിലെ വാഷിങ്ടൺ ഡൽസ് ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് ലുഫ്താൻസ ൈഫ്ലറ്റുമായി ബന്ധപ്പെട്ട വിവരം തിരക്കിയപ്പോൾ ഇൗ ൈഫ്ലറ്റിന് ഇസ്രായേലിലേക്കുള്ള വഴിയിലൂടെ പറക്കാനുള്ള അനുമതിയില്ലെന്നാണ് അധികൃതർ നൽകിയതെന്ന് വൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.