തെഹ്റാൻ: ഇറാൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക പക്ഷത്തിന് ഭൂരിപക്ഷം. പു റത്തുവന്ന പ്രാഥമിക ഫലങ്ങളിൽ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇക്ക് മേൽക്കൈയ ുള്ള യാഥാസ്ഥിതിക പക്ഷത്തിന് അഞ്ചിൽ നാലു ഭൂരിപക്ഷമുണ്ട്.
290 സീറ്റിൽ ആദ്യഘട്ടത്തിൽ ഫലം പ്രഖ്യാപിച്ച 42ൽ ഏറെയും യാഥാസ്ഥിതിക പക്ഷം തൂത്തുവാരി. മുൻ പ്രസിഡൻറ് അഹ്മദി നജാദ് നേതൃത്വം നൽകിയ മന്ത്രിസഭയിൽ അംഗമായിരുന്ന 14 പേർ വിജയിച്ചവരിൽ പെടും. അലി മുത്വഹരി ഉൾെപ്പടെ പരിഷ്കരണവാദികളിൽ പലരും അയോഗ്യരാക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ഫലം വരുംമുേമ്പ സൂചനകൾ വ്യക്തമായിരുന്നു. 2016ൽ 62 ശതമാനം പേർ വോട്ടു ചെയ്തിടത്ത് ഇത്തവണ വെള്ളിയാഴ്ച അർധരാത്രി വരെ നീട്ടിയിട്ടും 40 ശതമാനം പേർ മാത്രമാണ് ബൂത്തിെലത്തിയത്. നഗരങ്ങളിൽ 70 ശതമാനത്തിലേറെ പേരും വോട്ടെടുപ്പിൽ വിട്ടുനിന്നു.
കടുത്ത വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ജീവിതം ദുരിതത്തിലാക്കിയ രാജ്യത്ത് ജനഹിതം സർക്കാറിന് എതിരാണെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എതിരായി വോട്ടുചെയ്യാൻ മടിച്ച് വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് സൂചന. പ്രസിഡൻറ് ഹസൻ റൂഹാനിയുടെ ജനസമ്മിതി അളക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്ത വർഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.