ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 491 ആയി. ചൊവ്വാഴ്ച മാത ്രം 66 പേരാണ് മരിച്ചത്. മൊത്തം വൈറസ് ബാധിതർ 24,324 പേരാണെന്നും ചൈനയുടെ ദേശീയ ആരോഗ്യ കമീ ഷൻ വ്യക്തമാക്കി.
ചൊവ്വാഴ്ച പുതുതായി 3887 പേരിലാണ് വൈറസ് കണ്ടെത്തിയത്. ചൊവ്വാഴ് ച മരിച്ച മുഴുവൻ പേരും ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട വൂഹാൻ അടങ്ങുന്ന ഹുബെ പ്രവിശ്യയിലുള്ളവരാണ്. ഇതുവരെ 892 പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. ചികിത്സയിലുള്ളവരിൽ 431 പേരുടെ നില ഗുരുതരമാണ്.
3219 േപർക്ക് സാരമായ പ്രശ്നങ്ങളുണ്ട്. രോഗികളുമായി അടുത്തിടപഴകിയ 2.52 ലക്ഷം പേരും വൈറസ് ബാധ സംശയിക്കുന്ന 1.85 ലക്ഷം പേരും അടക്കം 4.37 ലക്ഷം പേരാണ് ചൈനീസ് ആരോഗ്യവിഭാഗത്തിെൻറ നിരീക്ഷണത്തിൽ തുടരുന്നത്. കൊറോണ രോഗികൾക്കായി എട്ടു പുതിയ ആശുപത്രികൾകൂടി ആരംഭിക്കുമെന്ന് ചൈനീസ് അധികൃതർ പറഞ്ഞു. വൈറസ് റിപ്പോർട്ട് ചെയ്തശേഷം 2300 പേരെ കിടത്തിച്ചികിത്സിക്കാവുന്ന രണ്ട് ആശുപത്രികൾ ചൈന നിർമിച്ചിരുന്നു.
വൈറസ് ഇതുവരെ 20ലധികം രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ട്. ചൈനക്കു പുറത്ത് 176 പേർക്കാണ് അസുഖം ബാധിച്ചത്. ചൈനയിലെ രോഗബാധിതരിൽ 16 പേർ വിദേശികളാണെന്ന് വിദേശകാര്യ വക്താവ് ഹു ചുനിങ് പറഞ്ഞു. അതേസമയം, ഇവരുടെ കൂടുതൽ വിവരങ്ങൾ സ്വകാര്യത പരിഗണിച്ച് വെളിപ്പെടുത്താൻ തയാറായില്ല.
നാലു പാകിസ്താൻ സ്വദേശികളും രണ്ട് ആസ്ട്രേലിയക്കാരും ഉൾപ്പെടുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. ചൈന സ്വീകരിച്ച ശക്തമായ നടപടികൾ കൊറോണ വൈറസ് വിദേശങ്ങളിൽ പടരുന്നത് തടയാൻ സഹായിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.