ബെയ്ജിങ്: ‘‘വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ ഏകാന്തവാസത്തിലായിരുന്നപ്പേ ാൾ എന്നെ ഏറ്റവും അലട്ടിയത്, എന്നിൽനിന്ന് വീട്ടുകാർക്കോ സഹപ്രവർത്തകർക്കോ രോഗ ബാധയേറ്റോ എന്നായിരുന്നു. ഒടുവിൽ ഭാര്യക്ക് ഫോൺ ചെയ്ത്, ആർക്കും അണുബാധയേറ്റില്ല എ ന്ന് അറിഞ്ഞതോടെയാണ് മനോനില മെച്ചപ്പെട്ടത്.’’ -ചൈനയിലെ ഹാങ്ഷുവിലെ ആദ്യ കൊറോണ വൈറസ് ബാധിതൻ ഷാൻ രോഗമുക്തിക്കു ശേഷം ആശുപത്രി വിട്ടശേഷം പ്രതികരിച്ചു.
കൊറോണയുടെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വൂഹാനിൽ സഹപ്രവർത്തകർക്കൊപ്പം ബിസിനസ് യോഗത്തിനുപോയപ്പോഴാണ് ഈ 32 കാരന് വൈറസ് ബാധിച്ചത്. ജോലി കഴിഞ്ഞ സഹപ്രവർത്തകരെല്ലാം വിമാനം വഴി മടങ്ങിയപ്പോൾ ട്രെയിനിൽ പോകാമെന്ന് തീരുമാനിച്ചതാണ് തനിക്ക് വൈറസ് ബാധയേൽക്കാൻ ഇടയായതെന്ന് അദ്ദേഹം കരുതുന്നു. ട്രെയിൻ കയറിയ സ്റ്റേഷെൻറ തൊട്ടരികിലാണ്, കൊറോണ വൈറസ് മനുഷ്യനിലേക്ക് പടർന്നുവെന്ന് കരുതുന്ന സൗത്ത് ചൈന സീഫുഡ് മാർക്കറ്റ്.
വീട്ടിലെത്തി പിറ്റേന്നുതന്നെ ഷാന്‍ അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു. ‘‘രോഗം സ്ഥിരീകരിെച്ചങ്കിലും ഞാൻ വല്ലാതെ ഭയപ്പെട്ടില്ല. നേരത്തേതന്നെ ചികിത്സ തേടിയതിനാൽ പേടിക്കാനില്ലെന്ന് ഡോക്ടർമാർ ധൈര്യം തന്നിരുന്നു. എങ്കിലും കുറച്ചു ദിവസങ്ങൾ വല്ലാതെ ബുദ്ധിമുട്ടി. ശ്വാസമെടുക്കാനാവാത്ത ഭീകരദിനങ്ങളായിരുന്നു അത്. ഒടുവിൽ നില മെച്ചപ്പെട്ടു.
ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമെല്ലാം മാനസികമായും ധൈര്യം പകർന്നിരുന്നു. രോഗബാധയേറ്റവരുടെ ‘വിചാറ്റ്’ ഗ്രൂപ്പുണ്ടാക്കി പരസ്പരം ധൈര്യം പകർന്നു. മനോനില മെച്ചപ്പെടുത്താൻ കൗൺസലറേയും ഏർപ്പെടുത്തി. ഒടുവിൽ ഇപ്പോൾ ആരോഗ്യത്തോടെ, ഈ ദൈവദൂതന്മാരോട് നന്ദി പറഞ്ഞ് ആശുപത്രി വിടാൻ കഴിഞ്ഞു. ’’ -ചെറുപ്പക്കാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.