തെഹ്റാൻ: 25ഓളം രാജ്യങ്ങളിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധയിൽ ഇറാനിലും മരണം. ഇറാനിലെ കോം നഗരത്തിലുള്ള രണ ്ടുപേരാണ് മരിച്ചത്. കൊറോണ വൈറസ് മൂലം പശ്ചിമേഷ്യയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ഇവർക്ക് നേ രത്തേ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രായാധിക്യവും രോഗപ്രതിരോധ ശേഷി കുറഞ്ഞതുമാണ് ഇരുവരുടെയും മരണത്തിനിടയാക്കിയതെന്ന് ഇറാനിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണത്തെ തുടർന്ന് രാജ്യത്ത് രോഗം ബാധിച്ചവരുടെയും ലക്ഷണങ്ങൾ കണ്ടെത്തിയവരുടെയും റിപ്പോർട്ട് ഇറാനിയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
ചൈനക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ എട്ടായി. ചൈനയിൽ 136 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 2004 ആയി. വുചാങ് ആശുപത്രിയിലെ ഡെപ്യൂട്ടി ചീഫ് നഴ്സും മാതാപിതാക്കളും സഹോദരനും മരിച്ചത് ആശുപത്രി ജീവനക്കാരിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ജീവനക്കാരുടെ മരണം വർധിച്ചതോടെ അവരുടെ സംരക്ഷണം ഉറപ്പാക്കാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.