ബെയ്ജിങ്: ചൈനീസ് നഗരമായ വൂഹാനിൽ തുടങ്ങി ലോകമെങ്ങും പടർന്ന കോവിഡ്-19 വൈറസ് ബാ ധയിൽ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകർന്ന് ചൈന. വിദേശ വ്യാപാരം വഴി ആഗോള വിപണ ിയെ നിയന്ത്രിച്ച ചൈനയിൽനിന്നും തിരിച്ചുമുള്ള വിമാന സർവിസുകളിലേറെയും ആഴ്ചകളായി നിലച്ചുകിടക്കുകയാണ്. പ്രതിദിനം 15,072 സർവിസുകൾ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ സർവിസ് നടത്തിയിരുന്നത് നിലവിൽ 2004 മാത്രമായി ചുരുങ്ങി- വെട്ടിച്ചുരുക്കിയത് 13,000ലേറെ സർവിസുകൾ.
വ്യവസായ മേഖലയായ വൂഹാൻ ജനുവരി 23ഓടെയാണ് ചൈന സമ്പൂർണമായി അടച്ചത്. ട്രെയിൻ, ബസ്, വിമാന സർവിസുകൾ നിർത്തിവെച്ചതിനുപുറമെ നാട്ടുകാർ പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
ചൈനയെക്കുറിച്ച് പുറത്ത് ഭീതി പരന്നതോടെ ഷാങ്ഹായ് ഉൾപ്പെടെ മറ്റു നഗരങ്ങളിൽനിന്നും തിരിച്ചുമുള്ള സർവിസുകളും പാതി നിലച്ചു. വിനോദ സഞ്ചാരത്തിന് അപ്രഖ്യാപിത വിലക്കുവീണു. ഹോേങ്കാങ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര നിർത്തി. 2018ൽ ചൈനക്കാർ വിദേശത്ത് ചെലവഴിച്ച തുക 27,700 കോടി ഡോളർ (19 ലക്ഷം കോടി രൂപ)യാണ്. ചുരുങ്ങിയ പക്ഷം, ഏപ്രിൽ അവസാനം വരെ നിയന്ത്രണം തുടരുമെന്നതിനാൽ ഈ വർഷം ഇത് പകുതിയെങ്കിലുമായി ചുരുങ്ങും.
വിദേശികൾക്ക് മുന്നിൽ ചൈന കൊട്ടിയടക്കപ്പെട്ടതോടെ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ മാത്രമല്ല, മറ്റു രാജ്യങ്ങളിലും എത്രത്തോളം ആഘാതം സൃഷ്ടിക്കുമെന്ന് കണക്കാക്കി വരുന്നേയുള്ളൂ. ചൈനയുടെ വിപണി ഇനിയും തുറന്നില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഭയക്കുന്ന രാജ്യങ്ങൾ അനവധി. കോവിഡ്-19 വ്യാപനം ആഗോള സമ്പദ്വ്യവസ്ഥക്ക് 1.1 ലക്ഷം കോടി ഡോളർ (ഏകദേശം 79 ലക്ഷം കോടി രൂപ)യുടെ നഷ്ടം ഉണ്ടാക്കുമെന്ന് ഒക്സ്ഫഡ് ഇക്കണോമിക്സ് പറയുന്നു. നേരത്തെ, സാർസ് വൈറസ് ബാധമൂലം 2,900 കോടി ഡോളറിെൻറ നഷ്ടമാണ് കണക്കാക്കിയിരുന്നത്. ഇതിൽ വിമാനക്കമ്പനികളുടെ പങ്ക് വലുതായിരുന്നു. അതിെൻറ അനേക ഇരട്ടിയാണ് പുതിയ വൈറസ് ലോക വിപണിക്ക് ഏൽപിക്കാൻ പോകുന്നത്. ചൈനയുടെ സമ്പദ്വ്യവസ്ഥ രണ്ടു ശതമാനമെങ്കിലും ചുരുങ്ങുമെന്ന് സർക്കാർ തന്നെ കണക്കാക്കിയിട്ടുണ്ട്.
യു.എസുമായി വ്യാപാര യുദ്ധം ഏൽപിച്ച ആഘാതം മറികടക്കുന്നതിനിടെയാണ് ഇരട്ട അടിയായി ൈവറസ് എത്തുന്നത്.
മൊത്തം രോഗികളിൽ 90 ശതമാനത്തിലേറെയും റിപ്പോർട്ട് ചെയ്യപ്പെട്ട വൂഹാനിൽ നിയന്ത്രണം തുടർന്ന്, മറ്റിടങ്ങൾ വ്യവസായത്തിന് തുറന്നുകൊടുക്കുന്നത് ആലോചിക്കണമെന്ന് ചൈനയിൽ മുറവിളി ശക്തമാണ്. അല്ലാത്ത പക്ഷം, ചൈന പങ്കിടുന്ന വിദേശ വിപണിയിൽ മറ്റു രാജ്യങ്ങൾ ആധിപത്യം നേടുമെന്നും അതുവഴി രാജ്യത്തിന് നിയന്ത്രണം നഷ്ടപ്പെടുമെന്നുമാണ് രാജ്യത്തിനകത്തെ സാമ്പത്തിക ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.