ബഗ്ദാദ്: ഇറാഖിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യമൊട്ടാകെയായി രോഗബാധ സം ശയിക്കുന്ന ആറു കേസുകളാണുള്ളത്. ഇറാനിൽ നിന്ന് അടുത്തിടെ മടങ്ങിയ യുവാവിനാണ് രോഗ ം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോ ടെ സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി, തിയറ്റർ, കഫേകൾ അടക്കമുള്ള പൊതുസ്ഥലങ്ങൾ അടച് ചിടാൻ സർക്കാർ നിർദേശിച്ചു.
രോഗം വ്യാപിച്ച ചൈന, ഇറാൻ, ജപ്പാൻ, ദ. കൊറിയ, തായ്ലൻഡ്, സിംഗപ്പൂർ, ഇറ്റലി, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അവിടെ നിന്ന് ഇങ്ങോട്ട് വരുന്നതും നിരോധിച്ചു. അതേസമയം, അമേരിക്കൻ അധിനിവേശം തകർത്തുകളഞ്ഞ രാജ്യത്ത് രോഗപ്രതിരോധം എത്രകണ്ട് ഫലപ്രദമാകുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. രോഗം ബാധിച്ച യുവാവ് ബഗ്ദാദ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്.
എസ്തോണിയയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
ടല്ലിൻ: ബാൾട്ടിക് രാജ്യമായ എസ്തോണിയയിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചു. എസ്തോണിയയിൽ സ്ഥിരതാമസക്കാരനായ ഇറാനിയൻ പൗരനാണ് രോഗബാധ. ഇയാൾ ബുധനാഴ്ചയാണ് ഇറാനിൽനിന്ന് മടങ്ങിയത്തിയത്. ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്ന് സാമൂഹികകാര്യ മന്ത്രി ടണൽ കീക് പറഞ്ഞു. ലാത്വിയൻ തലസ്ഥാനമായ റിഗയിൽനിന്ന് ബസ് മാർഗമാണ് ഇയാൾ ടല്ലിനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.