കൊറോണ ചൈനയിൽ സ്ഥിരീകരിച്ചത് 14,000ലേറെ പേർക്ക്

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 304 ആയി ഉയർന്നു. 14,000ലേറെ പേർക്ക് അസുഖബാധ സ്ഥിരീകരിച്ചിട്ടുണ ്ട്. ശനിയാഴ്ച മാത്രം 2590 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്.

ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ ഏറെയും വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വൂഹാനിലെ ഹുബീ പ്രവിശ്യയിൽ നിന്നുള്ളതാണ്.

ചൈനയെ കൂടാതെ മറ്റ് 24 രാജ്യങ്ങളിൽ കൊറോണ ബാധയുടെ 130ഓളം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ചൈനക്ക് പുറത്ത് മരണത്തിന് കാരണമായിട്ടില്ല.

കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ലോകരാജ്യങ്ങളിൽ നിന്ന് ചൈന ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. പല രാജ്യങ്ങളും ചൈനയിലേക്കും തിരിച്ചും യാത്രാനിരോധനം ഏർപ്പെടുത്തി. വിമാനങ്ങൾ റദ്ദാക്കി. സ്വന്തം പൗരന്മാരോട് തിരിച്ചെത്താൻ പല രാജ്യങ്ങളും നിർദേശിച്ചിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ സമ്പദ്ഘടനയെ തന്നെ തകിടംമറിക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.

Tags:    
News Summary - Coronavirus death toll in China mounts to 304,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.