കോവിഡ്-19: അൾജീരിയയും വൈറസ് പിടിയിൽ; ചൈനയിൽ മരണം 2,744

ബെയ്ജിങ്: പശ്ചിമേഷ്യയിലും യൂറോപ്പിലും മറ്റിടങ്ങളിലും കൂടുതൽ പേർക്ക് ബാധിച്ച് കോവിഡ്-19 (കൊറോണ) വൈറസ് ബാധ പടരുക യാണ്. ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ലോകത്താകമാനം വൈറസ് ബാധയേറ്റവരുടെ എണ്ണം 80,000 ക വിഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ മാത്രം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2,744 ആയതായി എ.എൻ.ഐ പറയു ന്നു.

അൾജീരിയയിലും കൊറോണ
അൾജീരിയയിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 17ന് ഇറ്റലിയിൽ നിന്നെത്തിയ ആൾക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് സ്റ്റേറ്റ് ടി.വി അറിയിച്ചു. ഇയാളെ ക്വാറന്‍റൈൻ ചെയ്യുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇറ്റലിയിൽ മരണം 11 ആയി
ഇറ്റലിയിൽ വൈറസ് ബാധയേറ്റവരിൽ മൂന്നു പേർ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. രാജ്യത്തിന്‍റെ വടക്കൻ മേഖലയിൽ വൈറസ് കൂടുതൽ പേരിലേക്ക് പടരുകയാണെന്ന് സിവിൽ പ്രൊട്ടക്ഷൻ ഡിപാർട്മെന്‍റ് തലവൻ ആൻജെലോ ബൊറേലി പറഞ്ഞു. രാജ്യത്ത് ഇതുവരെ 322 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബഹ്റൈനിൽ ആറു പേർക്ക് കൂടി വൈറസ് ബാധ
ബഹ്റൈനിൽ ആറു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ എല്ലാവരും ഇറാനിൽനിന്ന് എത്തിയവരാണ്. ഇതോടെ ബഹ്റൈനിൽ വൈറസ് ബാധയേറ്റവരുടെ ആകെ എണ്ണം 23 ആയതായി ബഹ്റൈൻ ന്യൂസ് ഏജൻസി (ബി.എൻ.എ.) റിപ്പോർട്ട് ചെയ്യുന്നു.

തായ്ലൻഡിൽ രോഗബാധിതർ 37
രണ്ടു പേർക്ക് കൂടി രോഗം ബാധിച്ചതോടെ കൊറോണ വൈറസ് കേസുകളുടെ എണ്ണം തായ്​ലൻഡിൽ 37 ആയി. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണെന്ന് ഡിസീസ് കൺട്രോൾ വകുപ്പ് തലവൻ അറിയിച്ചു.

ഇറാനിൽ 24 മണിക്കൂറിനിടെ 34 പുതിയ കേസുകൾ
ഇറാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 34 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വൈറസ് ബാധിച്ച് ഇറാനിൽ ഇതുവരെ 15 പേരാണ് മരിച്ചത്.

Tags:    
News Summary - coronavirus latest updates-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.