ടോക്യോ: ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പൽ ‘ഡയമണ്ട് പ്രിൻസസി’ലെ അമേരിക്കക്കാര െ ഒഴിപ്പിക്കുന്നു. യാത്രക്കാരിലൊരാൾക്ക് കൊറോണ ബാധ സ്തിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി മൂന്നിനാണ് ആഢ ംബര കപ്പൽ ജപ്പാനിലെ യോകൊഹാമ തീരത്ത് നങ്കൂരമിട്ടത്. ചൈനക്ക് പുറത്തെ ഏറ്റവും വലിയ കൊറോണ ബാധയാണ് കപ്പലി ലേത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 3,700 യാത്രക്കാരിൽ 218 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച യു.എസ് സർക്കാറിെൻറ ചാർട്ടേട് വിമാനത്തിൽ പൗരൻമാരെ കപ്പലിൽനിന്ന് മാറ്റുമെന്ന് ടോക്യോവിലെ യു.എസ് എംബസി അറിയിച്ചു. നൂറുകണക്കിന് അമേരിക്കൻ പൗരൻമാരുള്ള കപ്പലിലെ 24 അമേരിക്കക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുണ്ടോയെന്ന പരിശോധനക്ക് ശേഷം മാത്രമേ നാട്ടിലേക്ക് വിമാനത്തിൽ മാറ്റൂ എന്നും എംബസി വ്യക്തമാക്കി.
കാലിഫോർണിയയിലെ ട്രവിസ് എയർ ഫോഴ്സ് ബേസിൽ അടുത്ത 14 ദിവസം ചില യാത്രക്കാരെ ക്വാറൈൻറൻ ചെയ്യാനാണ് തീരുമാനം. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനിൽനിന്ന് ഒഴിപ്പിച്ച അമേരിക്കൻ 200 പൗരൻമാരെ ഈ എയർബേസിൽ ക്വറൈൻറൻ ചെയ്യുന്നുണ്ട്.
കൊറോണ ബാധിച്ച് ഇതുവരെ 1,523 പേരെങ്കിലും മരിച്ചിട്ടുണ്ട്. പുതുതായി 2,641 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 66,492 ആയി.
കപ്പലിലെ രണ്ട് ഇന്ത്യൻ ജീവനക്കാർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. യാത്രക്കാരും ജീവനക്കാരുമായി ഈ കപ്പലിൽ 138 ഇന്ത്യക്കാരാണുള്ളത്. സഹായം അഭ്യർഥിച്ച് കപ്പലിൽ ഷെഫായി ജോലിചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിനയ്കുമാർ സർക്കാർ വിഡിയോ സന്ദേശം അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.