അഴിമതി കേസ്: വിചാരണ ഒഴിവാക്കാൻ നെ​ത​ന്യാ​ഹു പാർലമെന്‍റിനെ സമീപിക്കുന്നു

ജ​റൂ​സ​ലം: അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാൻ പുതിയ നീക്കവുമായി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ ത​ന്യാ​ഹു​. ​കോ​ട​തി വിചാരണ ഒഴിവാക്കാൻ പാർലമെന്‍റിനോട് ആവശ്യപ്പെടാനാണ് നെ​ത​ന്യാ​ഹു​വിന്‍റെ തീരുമാനം.

തെറ്റ് ചെയ്തിട്ടില്ലെന്നും പിന്തുണക്കണമെന്നും നെ​ത​ന്യാ​ഹു ആവശ്യപ്പെട്ടു. മാർച്ച് രണ്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നെ​ത​ന്യാ​ഹുവിന്‍റെ രാ​ഷ്​​ട്രീ​യ ഭാ​വി​യി​ൽ നി​ർ​ണാ​യ​ക​മാ​യ കേ​സാണിത്.

അഴിമതി, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുറ്റക്കാരനെന്ന് വിധിച്ചാൽ നെ​ത​ന്യാ​ഹുവിന് രാജിവെക്കേണ്ടി വരും. അ​ത്​ ഭ​ര​ണ​ഘ​ട​ന പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ന​യി​ച്ചേ​ക്കും.

അതേസമയം, കേ​സി​ലു​ൾ​പ്പെ​ട്ട വ്യ​ക്തി​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച​ത്​ അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ൽ ഇ​സ്രാ​യേ​ൽ​ സു​പ്രീം​കോ​ട​തിയിൽ വി​ചാ​ര​ണ തു​ട​ങ്ങി.

Tags:    
News Summary - corruption cases: Israeli Prime Minister Benjamin Netanyahu want to help parliament -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.