ജനീവ/െബയ്ജിങ്: ലോകജനത മുഴുവൻ രോഗസാധ്യതാ പരിധിയിൽ വന്നു എന്നു സൂചിപ്പിക്കു ന്ന ‘മഹാമാരി’ വിഭാഗത്തിൽ കോവിഡ് 19 ബാധയെ ഉൾപ്പെടുത്തണമെന്ന മുറവിളികൾക്കിടയിൽ, ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2835 ആയി. പുതുതായി 47 പേർ കൂടി മരിച്ചതായി ചൈ നീസ് ആരോഗ്യ വിഭാഗം ശനിയാഴ്ച അറിയിച്ചു. 427 പുതിയ കേസുകൾ ഉൾെപ്പടെ 79,251 ആണ് രാജ്യത്ത െ വൈറസ് ബാധിതരുടെ എണ്ണം.
വൈറസ് വ്യാപനം വരുതിയിൽ നിർത്താൻ ലോകം കിണഞ്ഞു ശ്രമിക് കുന്നതിനിടയിൽ കൊറോണയെന്ന കോവിഡ് 19 ബാധയെ ‘മഹാമാരി’യെന്ന വിഭാഗത്തിൽ പെടുത്തുന ്നത് ഗുണകരമാവില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) അഭിപ്രായപ്പെട്ടു. വൈറ സ് വ്യാപനത്തിെൻറ അപായ സാധ്യത ‘ഉയർന്നത്’ എന്ന വിഭാഗത്തിൽ നിന്ന് ‘വളരെ ഉയർന്നത് ’ എന്നതിലേക്ക് മാറ്റിയതായി ഡബ്ല്യൂ.എച്ച്.ഒ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ രാജ്യങ്ങളിൽ കൂടി കോവിഡ് വ്യാപിച്ചതിനെ തുടർന്നാണിത്.
ദക്ഷിണ കൊറിയയിൽ ആശങ്ക
594 പുതിയ കോവിഡ് ബാധ കൂടി കണ്ടെത്തിയതോടെ ദക്ഷിണ കൊറിയ കൂടുതൽ ജാഗ്രതയിൽ. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2931 ആയി. രാജ്യത്ത് രോഗബാധ കണ്ടെത്തിയതിനുശേഷമുള്ള ഏറ്റവും കൂടുതൽ കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതുവരെ മൂന്നു മരണവും കൊറിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
90 ശതമാനത്തിലധികം രോഗബാധയും കണ്ടെത്തിയത് ദെയ്ഗു, േഗ്യാങ്സാങ് നഗരങ്ങളിലാണ്. കോവിഡ് ബാധയിൽ 17 പേർ മരിച്ച ഇറ്റലിയിൽ 650 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിൽ ഏറ്റവുമധികം വൈറസ് മരണം റിപ്പോർട്ട് ചെയ്തത് ഇവിടെയാണ്.
ഇതിനിടെ, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിളിച്ചുചേർത്ത തെക്കുകിഴക്കൻ രാജ്യത്തലവന്മാരുടെ സമ്മേളനം നീട്ടിവെച്ചതായും യു.എസ് അധികൃതർ അറിയിച്ചു.
ഇറാനിലേക്ക് ചൈനീസ് വിദഗ്ധർ
കോവിഡ് ബാധയെ തുടർന്ന് 34 പേർ മരിച്ച ഇറാനിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ തങ്ങളുടെ വിദഗ്ധരെ അയച്ചതായി ചൈന അറിയിച്ചു. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ഇറാനിൽ 388 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെത്തിയാൽ
തിരിച്ചടി- ഉത്തര കൊറിയ
ചൈന കടന്ന് ദക്ഷിണ കൊറിയയിലേക്കും കോവിഡ്-19 ഭീഷണി പടർന്നതിനു പിന്നാലെ വൈറസിനെ പിടിച്ചുകെട്ടാൻ വിചിത്ര ഭീഷണിയുമായി ഉത്തര കൊറിയ. രാജ്യത്ത് വൈറസ് പടർന്നാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഭരണാധികാരി കിം ജോങ് ഉൻ നൽകുന്ന മുന്നറിയിപ്പ്.
കടുത്ത ദാരിദ്ര്യവും കുത്തഴിഞ്ഞ ആരോഗ്യരംഗവുമുള്ള രാജ്യത്ത് ഇതുവരെ ഒരാളിലാണ് രോഗം കണ്ടെത്തിയത്. വിദേശ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തുകയും രാജ്യാന്തര വിമാന, ട്രെയിൻ സർവിസുകൾ നിർത്തിവെക്കുകയും ചെയ്ത രാജ്യം നേരത്തേ എത്തിയ നിരവധി വിദേശികളെ പ്രത്യേക നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
ആവിയായത് 32 ലക്ഷം കോടി
ന്യൂയോർക്: ചൈനയടക്കം ഒട്ടേറെ ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തുന്ന ‘കോവിഡ്-19’ വൈറസ് അപ്രത്യക്ഷമാക്കിയത് 500 ലോക കോടീശ്വരൻമാരുടെ 44,400 കോടി ഡോളർ!(32 ലക്ഷം കോടി രൂപ) ആഗോള ഓഹരി വിപണി തകർന്നടിഞ്ഞതോടെയാണ്, ആമസോണിെൻറ ജെഫ് ബിസോസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സുമടങ്ങുന്ന ശതകോടീശ്വരൻമാരുടെ സമ്പത്ത് നിന്നനിൽപിൽ ഒലിച്ചുപോയത്.
ആഗോള ഓഹരിവിപണിയിൽനിന്ന് ആറു ട്രില്യൺ ഡോളറാണ് (432 ലക്ഷം കോടി) ആവിയായത്. ഇതുമൂലം 2008ലെ ആഗോള സാമ്പത്തിക തകർച്ചക്കുശേഷം, അഞ്ചു ദിവസത്തിലെ ഏറ്റവും വലിയ വീഴ്ചയായ 12 ശതമാനത്തിെൻറ തകർച്ച ഡൗജോൺസ് വ്യവസായ ശരാശരിയിൽ ഉണ്ടായി.
ജെഫ് ബിസോസ്, ബിൽഗേറ്റ്സ്, ആഡംബര ബ്രാൻഡ് ലൂയീ വിറ്റൺ (എൽ.വി.എം.എച്ച്) ചെയർമാൻ ബെർണാഡ് ആനൾട്ട് എന്നിവരുടെ മാത്രം 30 ബില്യൺ ഡോളറാണ് നഷ്ടമായത്. ലോകത്തെ 25ാമത്തെ സമ്പന്നനായ, ടെസ്ല ഇൻകോർപറേഷൻ അധിപൻ ഇലോൺ മസ്കിന് ഒരാഴ്ചയിലെ നഷ്ടം ഒമ്പത് ബില്യണാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.