വുഹാൻ: കോവിഡ് -19 വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ പ്രസിഡന്‍റ് ഷീ ജിൻപിങ് സന്ദർശിച്ചു. വൈറസ് ബാധ സ്ഥ ിരീകരിച്ച ശേഷം ചൈനീസ് പ്രസിഡന്‍റ് നടത്തുന്ന ആദ്യ സന്ദർശനമാണിത്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കാണിക്കുന്നതിന്‍റെ ഭാഗമായാണ് ചൈനീസ് ഭരണകൂടത്തിന്‍റെ നടപടി. വൈറസ് നിർമാർജനത്തിന് ഇതുവരെ പ്രവിശ്യയിൽ നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങൾ പ്രസിഡന്‍റ് വിലയിരുത്തി.
വൈറസ് ബാധ വ്യാപിച്ചതോടെ വുഹാനും പ്രവിശ്യയായ ഹുബെയും ഒറ്റപ്പെട്ടിരുന്നു. ചൈനയിൽ 80,754 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയിൽ ഇതുവരെ 3,136 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.