ജനീവ: കോവിഡ് മഹാമാരിയെ തുടർന്ന് നാടു കാണാനാവാതെ ഒറ്റപ്പെട്ട് കഴിയുന്നത് രണ്ട് ലക്ഷത്തിലധികം കപ്പൽ ജീവനക്കാർ. ചരക്ക് കപ്പലുകളിലെ എൻജിനീയർമാർ മുതൽ ആഡംബര സഞ്ചാര നൗകകളിലെ വെയിറ്റർമാർ വരെയുള്ളവരാണ് കടലിൽ ഒറ്റപ്പെട്ടത്. കുടുംബത്തെ കാണാൻ കഴിയാതെ മാസങ്ങൾ തള്ളിനീക്കിയതോടെ ജീവനക്കാർ മാനസിക സമ്മർദത്തിലാണെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയും െഎക്യരാഷ്ട്രസഭയും പറയുന്നു.
കപ്പൽ ജീവനക്കാരുടെ ഇടയിൽ ആത്മഹത്യകളും വർധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ തീരത്ത് ഇറങ്ങാൻ പോലും കഴിയാതെയാണ് ജീവിതം. വിവിധ രാജ്യങ്ങളിലെ കപ്പൽ മേഖലയിൽ ജോലിചെയ്യുന്ന 30,000 ഇന്ത്യക്കാർക്കും നാട്ടിലെത്താൻ കഴിഞ്ഞിട്ടില്ല. പലരും കരാർ കഴിഞ്ഞ ശേഷവും പുതുക്കി തുടരുകയാണ്.
പരമാവധി ആറ്-എട്ട് മാസമാണ് ജീവനക്കാർ കപ്പലിൽ ചെലവഴിക്കാറുള്ളത്. കോവിഡ് വ്യാപകമായതോടെ വിമാന സർവിസുകൾ നിലച്ചു.
കരാർ കഴിഞ്ഞാലും സ്വന്തം നാട്ടിലേക്ക് എത്താനും വിമാന സർവിസ് ഇല്ലാത്തതിനാൽ സാധിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ കരാർ പുതുക്കി തുടരുകയാണെന്ന് മലേഷ്യക്ക് സമീപം കടലിൽ കപ്പൽജീവനക്കാരനായ ദുസേജ എന്ന 27 കാരൻ വാർത്ത ഏജൻസിയോട് പറഞ്ഞു.
അമേരിക്കൻ ക്രൂസ് കപ്പൽ ജീവനക്കാരനായ ഫിലിപ്പീൻസ് സ്വദേശി മേയിൽ ജീവനൊടുക്കിയിരുന്നു. പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരുെട കത്ത് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിന് കത്തയച്ചിരുന്നു.
ചില ജീവനക്കാർ 15 മാസത്തിലധികമായി കടലിൽ കഴിയുകയാണെന്ന് ഗുെട്ടറസ് പറഞ്ഞു. അന്താരാഷ്ട്ര തൊഴിൽ സംഘടന കൺവെൻഷൻ പ്രകാരം ഒറ്റത്തവണ 12 മാസത്തിൽ കൂടുതൽ കപ്പലിൽ ജോലിയെടുക്കാൻ പാടില്ല. ജീവനക്കാർ കടലിൽ കുടുങ്ങിക്കിടക്കുന്നത് കുടുംബങ്ങളെയും പ്രയാസത്തിലാക്കിയിട്ടുണ്ട്.
ഇവരെ തിരിച്ചെത്തിക്കാൻ സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്ന് കുടുംബങ്ങൾ പറയുന്നു. അതേസമയം, കപ്പൽ ജീവനക്കാർ സുപ്രധാന തൊഴിൽ വിഭാഗമാണെന്നും അവർക്ക് നാട്ടിലെത്താൻ വേണ്ട സഹായങ്ങൾ ഒരുക്കുമെന്നും ബ്രിട്ടൻ ആതിഥ്യം വഹിച്ച അന്താരാഷ്ട്ര മാരിൈടം ഉച്ചകോടിയിൽ 12ലധികം രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.