സിംഗപ്പൂർ: കണ്ണുനീർ വഴി കോവിഡ് പകരില്ലെന്ന് പരിശോധന റിപ്പോർട്ട്. രോഗബാധിതരുടെ കണ്ണീരുൾപ്പെടെയുള്ള ശരീരസ്രവങ്ങളിലൂടെ വൈറസ് പകരുമെന്ന് പ്രചാരണമുണ്ടായിരുന്നു. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും രോഗിയിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഉമിനീരിെൻറയും കഫത്തിെൻറയും കണങ്ങളിലൂടെയാണ് വൈറസ് മറ്റുള്ളവരിലെത്തുന്നത്.
ഇങ്ങനെ പുറത്തെത്തുന്ന വൈറസിന് കുറച്ചു സമയം പ്രവർത്തന ക്ഷമമായിരിക്കാൻ സാധിക്കും. കണ്ണുനീരിലൂടെ ഇതു കഴിയില്ലെന്ന് ഒപ്താൽമോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഗവേഷകർ 17 രോഗികളുടെ കണ്ണുനീർ ശേഖരിച്ചാണ് പഠനം നടത്തിയത്. വന്യമൃഗങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്കെത്തിയതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.