മുംബൈ: ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയായ ദാവൂദ് ഇബ്രാഹീമിനും ഭാര്യ മെഹജബിനും കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. പാകിസ്താൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു.
ദാവൂദിൻെറ ജോലിക്കാരും അംഗരക്ഷകരും ക്വാറൻറീനിൽ പ്രവേശിച്ചിരിക്കുകയാണ്. മുംബൈയിൽ ജനിച്ച ദാവൂദ് കറാച്ചിയിൽ ഒളിവിൽ കഴിയുകയാണ്. 1993ലെ മുംബൈ സ്േഫാടനക്കേസിലുൾപ്പെടെ പ്രതിയായ ദാവൂദിനെതിരെ ഇൻറർപോളിൻെറ നിവധി നോട്ടീസുകൾ നിലവിലുണ്ട്.
ദാവൂദ് നിലവിൽ കറാച്ചിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് വിവരം. 2003ലാണ് ഇന്ത്യയും അമേരിക്കയും ചേർന്ന് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. രണ്ടരക്കോടി രൂപയാണ് ദാവൂദിൻെറ തലക്ക് വിലയിട്ടിരിക്കുന്നത്.
അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ ലോകം തിരയുന്ന ആദ്യ 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപെടുന്നയാളാണ് ദാവൂദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.