സിംഗപ്പൂർ: കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ പീപ്ൾസ് ആക്ഷൻ പാർട്ടി (പി.എ.പി)ക്ക് ജയം. 1965 മുതൽ അധികാരത്തിൽ തുടരുന്ന പി.എ.പി 93 സീറ്റിൽ 83ഉം നേടിയാണ് ഭരണം നിലനിർത്തിയത്.
2015ൽ 70 ശതമാനം വോട്ടുനേടിയ കക്ഷിക്ക് പക്ഷേ, ഇത്തവണ ശതമാനം 61.2 ആയി കുറഞ്ഞു. പ്രതിപക്ഷമായ വർകേഴ്സ് പാർട്ടി 10 സീറ്റുകൾ നേടി. മേഖലയിൽ ഏറ്റവും കൂടിയ കോവിഡ് നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. ജയത്തോടെ, നിലവിലെ പ്രധാനമന്ത്രി ലീ സിയൻ ലൂങ് തുടരുമെന്നുറപ്പായി. സിംഗപ്പൂരിെൻറ സ്ഥാപകനായ ല കുവാൻ യൂയുടെ മകനായ ലീ 2004 മുതൽ പ്രധാനമന്ത്രിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.