അങ്കാറ: തുർക്കിയുടെ ഒരു സൈനികനും കൂടി കൊല്ലപ്പെട്ടാൽ, സിറിയയുടെ ഏതു ഭാഗത്തും ആക്ര മണം നടത്തുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഭീഷണി മുഴക്കി. വ്യോ മാക്രമണം നടത്തുമെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു. പാർലമെൻറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കുപടിഞ്ഞാറൻ സിറിയൻ മേഖലയായ ഇദ്ലിബിലുള്ള തുർക്കിയുടെ നിരീക്ഷണ പോസ്റ്റുകളിൽനിന്ന് ഫെബ്രുവരി അവസാനത്തോടെ സിറിയൻ സൈന്യത്തെ തുരത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഏതു മാർഗവും സ്വീകരിക്കും -ഉർദുഗാൻ പറഞ്ഞു.
2018ൽ, സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ പിന്തുണക്കുന്ന റഷ്യയും ഇറാനുമായി ഒപ്പിട്ട കരാർ പ്രകാരമാണ് വിമത നിയന്ത്രണ മേഖലയിൽ തുർക്കി 12 നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. പ്രതിപക്ഷത്തിനെ പിന്തുണക്കുന്ന തുർക്കി, മേഖലയിലെ സംഘർഷം കുറക്കുകയെന്ന പ്രഖ്യാപനവുമായാണ് ഇവിടേക്ക് നീങ്ങിയത്. ഈ മാസം സിറിയ ഇദ്ലിബിൽ നടത്തിയ ആക്രമണത്തിൽ 13 തുർക്കി സൈനികർ കൊല്ലപ്പെട്ടു. ഇതിനെതിരെ തുർക്കി ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.