ഇസ്ലാമാബാദ്: ഗൂഗ്ൾ സെർച് എൻജിനിൽ ഭിക്ഷക്കാരൻ എന്നോ ഭിഖാരി എന്നോ പരതിയാൽ പാ ക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ചിത്രങ്ങൾ പോപ് അപ് ചെയ്യും. ഇതിനെതിരെ പാകിസ്താനിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
പാക് പ്രധാനമന്ത്രിയെക്കുറിച്ച് കഴിഞ്ഞ രണ്ടു വർഷമായി ഇതേ ഫലങ്ങൾതന്നെയാണ് ഗൂഗ്ൾ കാണിക്കുന്നതത്രെ. ഇത് ഉടൻ നീക്കംചെയ്യണമെന്ന് പാകിസ്താൻ ഗൂഗ്ളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഗ്ൾ സെർച് എൻജിനിലെ തലതിരിഞ്ഞ അൽഗോരിതം കാരണമാണ് ഇത്തരം ഫലങ്ങൾ ലഭിക്കുന്നതെന്നാണ് വിവരം. ഗൂഗ്ൾ സെർച് ഫലങ്ങളെക്കുറിച്ച് നേരേത്തയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. മുമ്പ് ‘ഇഡിയറ്റ്’ എന്ന് തിരഞ്ഞാൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ചിത്രങ്ങളായിരുന്നു ഗൂഗ്ൾ നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.