ജറൂസലം: ഫലസ്തീൻ രാഷ്ട്രത്തെ ഗൂഗ്ൾ മാപ്പിൽ നിന്ന് ഒഴിവാക്കിയ ഗൂഗ്ൾ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഐക്യരാഷ്ട്രസഭയിലെ 136 അംഗരാജ്യങ്ങൾ അംഗീകരിച്ച സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനാണ് ഗൂഗ്ൾ മാപ്പിൽ ഇടമില്ലാത്തത്.
നേരത്തേ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഗൂഗ്ൾ മാപ്പിൽ ഉണ്ടായിരുന്നുവെങ്കിലും അതും ഒഴിവാക്കിയിട്ടുണ്ട്. ഗൂഗ്ളിനോടുള്ള പ്രതിഷേധത്തിെൻറ ഭാഗമായി ഫലസ്തീൻ ഈസ് ഹിയർ എന്ന ഹാഷ്ടാഗിൽ കാമ്പയിൻ തരംഗമായിട്ടുണ്ട്. ഫലസ്തീനിനെ ഗൂഗ്ൾ മാപ്പിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ചിൽ ആരംഭിച്ച കാമ്പയിനിൽ ഇതുവരെ രണ്ടര ലക്ഷം പേർ ഒപ്പുവെച്ചിട്ടുണ്ട്.
അതേസമയം, ഗൂഗ്ൾ മാപ്പിൽ ഒരിക്കലും ഫലസ്തീൻ ഉണ്ടായിരുന്നില്ലെന്നും വെസ്റ്റ് ബാങ്കും ഗസ്സയും സാങ്കേതിക കാരണങ്ങളാലാണ് ഒഴിവാക്കപ്പെട്ടതെന്നും ഗൂഗ്ൾ വക്താവ് വ്യക്തമാക്കി.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.