കാബൂൾ: കാബുളിലെ ഇൻറർകോണ്ടിനെൻറൽ ഹോട്ടലിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ബന്ദികളാക്കപ്പെട്ട 150 പേരെ രക്ഷപ്പെടുത്തി. വെടിവെപ്പിൽ ഹോട്ടൽ ജീവനക്കാർ, അതിഥികൾ അടക്കം ആറു പേർക്ക് പരിക്കേറ്റു. നാല് തോക്കുധാരികൾ ഹോട്ടലിലേക്ക് അതിക്രമിച്ച് കടന്ന് വെടിവെപ്പ് നടത്തുകയായിരുന്നു. ഹോട്ടലിലിലെ ചില ഭാഗങ്ങൾക്ക് ഇവർ തീയിടുകയും ചെയ്തിട്ടുണ്ട്. സുരക്ഷസേന പ്രത്യാക്രമണത്തിൽ മൂന്നു തീവ്രവാദികളെ വധിച്ചതായി റിപ്പോർട്ട്.
വെടിവെപ്പ് നടന്ന വിവരത്തെ തുടർന്ന് അഫ്ഗാൻ സൈന്യം ഹോട്ടലിലെ ഹെലിപാഡിലുടെ അകത്ത് പ്രവേശിച്ച് തീവ്രവാദികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷ സൈന്യത്തിെൻറ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്ന് അഭ്യന്തര മന്ത്രാലയം വക്താവ് നസ്റത്ത് റഹീമി അറിയിച്ചു. എന്നാൽ, ഹോട്ടലിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുവെന്നത് കൃത്യമായ സൂചനകളില്ല.
2011ലും ഇതേ ഹോട്ടലിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.