ടോേക്യാ: ഹിേരാഷിമയിൽ അണുബോംബാക്രമണം നടന്നതായി ആദ്യം റിപ്പോർട്ട് ചെയ്ത ജപ്പാൻകാരി യോഷീ ഒക (86) അന്തരിച്ചു. രോഗത്തെ തുടർന്ന് ഹിരോഷിമയിലെ ആശുപത്രിയിൽ ഇൗ മാസം 19നായിരുന്നു അന്ത്യം. 1945 ആഗസ്റ്റ് ആറിന് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിക്കുേമ്പാൾ പതിനാലുകാരിയായിരുന്ന ഒക ഇംപീരിയൽ ജാപ്പനീസ് സൈന്യത്തിെൻറ ഭൂഗർഭ കമാൻഡ് കേന്ദ്രത്തിൽ കമ്യൂണിക്കേഷൻസ് ഒാപറേറ്ററായി പ്രവർത്തിക്കുകയായിരുന്നു.
ബോംബ് വീണയുടൻ ഫുകുയായ നഗരത്തിലെ സൈനിക യൂനിറ്റിനെ അവർ വിവരമറിയിച്ചു. ‘ഹിരോഷിമ തകർക്കപ്പെട്ടിരിക്കുന്നു. പുതിയതരം ബോംബാണ് ഉപയോഗിച്ചത്’ എന്നായിരുന്നു ഒകയുടെ സന്ദേശം. കഴിഞ്ഞവർഷം മേയിൽ മുൻ യു.എസ് പ്രസിഡൻറ് ബരാക് ഒബാമ ഹിരോഷിമ സന്ദർശിച്ചിരുന്നു. ആദ്യമായി ഹിരോഷിമ സന്ദർശിക്കുന്ന യു.എസ്. പ്രസിഡൻറായിരുന്നു ഒബാമ. അണുബോംബാക്രമണത്തെ തുടർന്ന് നിരപരാധികളായ പൗരൻമാർക്കുണ്ടായ ബുദ്ധിമുട്ട് ഒബാമ നേരിൽക്കണ്ട് മനസ്സിലാക്കണമെന്ന് അദ്ദേഹത്തിെൻറ സന്ദർശനത്തിനുശേഷം ഒക പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.