ഹോ​ങ്കോങ് കൗൺസിൽ തെരഞ്ഞെടുപ്പ്​; പ്രക്ഷോഭ നേതാക്കളായ 12 പേരെ അയോഗ്യരാക്കി

ഹോ​ങ്കോങ്:​ ജനാധിപത്യ പോരാട്ടങ്ങളിൽ പ​ങ്കെടുത്ത 12പേരെ തെരഞ്ഞെടുപ്പിൽ നിന്ന്​ അയോഗ്യരാക്കി. ചൈനീസ്​ സർക്കാർ കൊണ്ടുവന്ന ദേശീയ സുരക്ഷ നിയമ പ്രകാരമാണ്​ ഇവരെ ലെജിസ്​ലേറ്റീവ്​ കൗൺസിൽ തെരഞ്ഞെുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്​ അയോഗ്യരാക്കിയത്​. 

ജനധിപത്യ പോരാട്ടങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന ആക്​റ്റിവിസ്​റ്റ്​ ജോഷ്വ വോങ്​ അടക്കമുള്ളവരുടെ നാമനിർദേശ പട്ടികയാണ്​ ചൈനയുടെ സമ്മർദ്ദം കാരണം ഹോ​ങ്കോങ്​ ഭരണാധികാരികൾ തള്ളിയത്​. 

നേരത്തെ, ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ ജനാധിപത്യ ആക്​ടിവിസ്​റ്റുകൾ വൻ വിജയം നേടിയിരുന്നു. പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയവർ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തിരിച്ചടിയുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ്​ ചൈനയുടെ ഇടപെടൽ. 

നേരത്തെ, സെപ്​റ്റംബർ ഒമ്പതിനാണ്​ തെരഞ്ഞെുപ്പ്​ നടത്താൻ നിശ്ചയിച്ചിരുന്നത്​. കോവിഡ്​ പശ്ചാതലത്തിൽ തീയതി നീട്ടിയേക്കു​ം. ​പ്രക്ഷോഭകാരികൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ ഇത്​ ചൈനീസ്​ സർക്കാറിനെ സഹായിക്കും. 

ചൈനീസ്​ ഭരണകൂടത്തി​​െൻറ നോമിനിയായ കാരി ലാമാണ്​ നിലവിൽ ഹോം കോങ്ങി​​െൻറ ചീഫ്​ എക്​സിക്യൂട്ടീവ്​. ഈ സ്​ഥാനത്തെത്തുന്ന ആദ്യ സ്​ത്രീയും ഇവരാണ്​. കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കാണ്​ ഹോ​ങ്കോങ്​ സാക്ഷിയായത്​.

ജില്ല കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കാനല്ലാതെ മറ്റൊന്നിലും ഹോ​ങ്കോങ്ങുകാർക്ക്​ സാർവത്രിക വോട്ടവകാശമില്ല. 

1997ലാണ് ഹോ​ങ്കോകോങ്ങിനെ ബ്രിട്ടൻ ചൈനക്ക്​ കൈമാറുന്നത്. അന്ന് മുതൽ ചൈനക്ക്​ കീഴിൽ വരുന്ന സ്വയംഭരണാധികാരം ഭാഗികമായുള്ള രാജ്യമാണിത്​. 97ൽ ബ്രിട്ടൺ ചൈനക്ക്​ കൈമാറിയപ്പോൾ ഉണ്ടായ പ്രതിഷേധങ്ങൾക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ്​ ഇപ്പോൾ ഹോ​ങ്കോങ്ങിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ 28ന്​ എക്​സ്​ട്രഡിഷൻ ബിൽ പാസാക്കിയതിനെ തുടർന്നാണ് നിലവിലെ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്​​. 

Tags:    
News Summary - Hong Kong bars 12 opposition candidates from legislative election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.