േഹാേങ്കാങ്: ഹോേങ്കാങ് ജനാധിപത്യപ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പ്രഫസറെ സർവകലാശാല പുറത്താക്കി.ഹോേങ്കാങ് സർവകലാശാലയിൽ അസോസിയേറ്റ് േലാ പ്രഫസറായ ബെന്നി തായ്യെയാണ് സർവകലാശാല കൗൺസിൽ പുറത്താക്കിയത്. 2014ലെ സാർവത്രിക സമ്മതിദാന അവകാശത്തിന് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബെന്നി തായ് അടക്കം ഒമ്പതുപേർ വിചാരണ നേരിട്ടിരുന്നു.
2019 ഏപ്രിലിൽ 16 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രഫസർ ജാമ്യത്തിലാണ്. കഴിഞ്ഞ വർഷം നടന്ന ജനാധിപത്യ പ്രക്ഷോഭത്തിലും സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ് ചൈന ഹോേങ്കാങ്ങിൽ സുരക്ഷ നിയമം നടപ്പാക്കിയത്. നിയമ വിഷയങ്ങളിൽ എഴുത്തും അധ്യാപനവും തുടരുമെന്നും പൊതുജനത്തിെൻറ പിന്തുണ ആവശ്യമാണെന്നും ബെന്നി തായ് ഫേസ്ബുക്കിൽ കുറിച്ചു. ഇൗ പോരാട്ടം തുടർന്നാൽ ഹോേങ്കാങ്ങിൽ ഒരുനാൾ നിയമവാഴ്ച പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.