മാലിദ്വീപിൽ ഇബ്രാഹിം മുഹമ്മദ്​ പുതിയ പ്രസിഡൻറാകും

മാലെ: മാലിദ്വീപിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തുള്ള ഇബ്രാഹിം മുഹമ്മദ്​​ സ്വാലിഹിന്​ ജയം. തിങ്കളാഴ്​ച രാവിലെ പുറത്ത്​ വന്ന തെരഞ്ഞെടുപ്പ്​ ഫലത്തിൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഇബ്രാഹിമി​​​െൻറ മുന്നേറ്റം. നിലവിലെ പ്രസിഡൻറ്​ അബ്​ദുള്ള യമീൻ വീണ്ടും വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്​.

ഇബ്രാഹിം മുഹമ്മദ്​ 58.3 ശതമാനം വോട്ടുകളാണ്​ നേടിയത്​. അബ്​ദുള്ള യമീനിന്​ 42 ശതമാനം വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. വ്യക്​തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പിൽ നാം വിജയിച്ചുവെന്ന്​ സ്വാലിഹ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

സന്തോഷത്തി​​​െൻറ നിമിഷമാണിത്​. ചരിത്ര നിമഷവുമാണ്​. സമാധാനമുള്ള മാലി സൃഷ്​ടിക്കുകയാണ്​ ലക്ഷ്യം. ജനവിധി അംഗീകരിച്ച്​ അധികാരകൈമാറ്റം എത്രയും പെ​െട്ടന്ന്​ നടത്താൻ അബ്​ദുള്ള യമീൻ തയാറാവണമെന്നും സ്വാലിഹ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - Ibrahim Mohamed win presidency-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.