മാലെ: ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഉറ്റുനോക്കിയ മാലദ്വീപ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ ഇബ്രാഹീം മുഹമ്മദ് സാലിഹിന് വിജയം. നിലവിലെ പ്രസിഡൻറ് അബ്ദുല്ല യമീനിനെയാണ് സാലിഹ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ അന്താരാഷ്ട്ര ശക്തികളുടെ സമ്മർദം ഉയർന്നതിനിടെ, ജനാഭിപ്രായം മാനിക്കുന്നുവെന്നും അധികാരം കൈമാറുമെന്നും യമീൻ അറിയിച്ചു.
രാഷ്ട്രങ്ങൾ തമ്മിലുള്ള ബലാബലത്തിൽ ഇന്ത്യയെ തഴഞ്ഞ് ചൈനക്കൊപ്പം നിൽക്കാൻ കരുക്കൾ നീക്കിയ യമീനിെൻറ പരാജയം ഇന്ത്യക്ക് ആശ്വാസമാണ്. ‘മാൽഡീവ്യൻ ഡെമോക്രാറ്റിക് പാർട്ടി’ (എം.ഡി.പി) സ്ഥാനാർഥി മുഹമ്മദ് സാലിഹ് 1,34,616 വോട്ടുകൾ നേടി വിജയിച്ചതായി മാലദ്വീപ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദുർബലാവസ്ഥയിലായിരുന്ന പ്രതിപക്ഷത്തിെൻറ സംയുക്ത സ്ഥാനാർഥി സാലിഹ് അനായാസമായി വിജയം കൊയ്യുമെന്ന് ആരും കരുതിയില്ല.
സാലിഹ് 58.33ശതമാനവും യമീൻ 41.7 ശതമാനവും വോട്ടാണ് നേടിയത്. ജനങ്ങളുടെ വിധിയെഴുത്ത് മാനിക്കാൻ യമീൻ തയാറാകണമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും ശ്രീലങ്കയും സാലിഹിെൻറ വിജയം സ്വാഗതംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.