യുനൈറ്റഡ് നേഷൻസ്: അഫ്ഗാൻ അധികൃതർക്കു മുമ്പാകെ കഴിഞ്ഞ വർഷം കീഴടങ്ങിയ 1400 ഐ.എസ് തീവ്രവാദികളിൽ ഇന്ത്യക്കാരുമെന്ന് യു.എൻ റിപ്പോർട്ട്. കീഴടങ്ങിയവരിൽ കൂടുതലും അഫ്ഗാൻ പൗരന്മാരായിരുെന്നങ്കിലും കാനഡ, ഫ്രാൻസ്, ഇന്ത്യ, മാലദ്വീപ്, പാകിസ്താൻ, തജികിസ്താൻ, തുർക്കി, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും ഉൾപ്പെട്ടതായാണ് ജനുവരിയിൽ പുറത്തുവിട്ട യു.എൻ റിപ്പോർട്ട് പറയുന്നത്.
എന്നാൽ, ഇവരുടെ കൃത്യമായ എണ്ണം വേർതിരിച്ച് പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ഐ.എസിന് കനത്ത നഷ്ടം സംഭവിച്ചതായും അവരുടെ പ്രധാന കേന്ദ്രമായ അഫ്ഗാനിലെ നങ്കാർഹർ പ്രവിശ്യയിൽനിന്ന് 2019 നവംബറോടെ പുറന്തള്ളപ്പെടുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.