ഇറാൻ ആരോഗ്യ സഹമന്ത്രിക്ക് കൊറോണ

തെ​ഹ്​​റാ​ൻ: കോ​വി​ഡ്​-19 രോ​ഗ ബാ​ധ പ​ട​രു​ന്ന ഇ​റാ​നി​ൽ ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഇ​റാ​ജ്​ ഹ​രി​ർ​ച്ചി​ക്ക് ​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചു. കോ​വി​ഡ്​ ബാ​ധി​ച്ച്​ രാ​ജ്യ​ത്ത്​ 50 പേ​ർ മ​രി​ച്ചെ​ന്ന ഇ​റാ​ൻ പാ​ർ​ല​ മ​​െൻറം​ഗ​ത്തി​​​െൻറ വാ​ദം നി​ഷേ​ധി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച ഇ​റാ​ജ്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന ്നു.

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്​​ച ​മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ഇ​റാ​നി​ൽ കോ​വി​ഡ്​ മ​ര​ണം 15 ആ ​യി. വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​ൽ​ബൊ​ർ​സി​ൽ​നി​ന്നു​ള്ള ര​ണ്ട്​ വ​യോ​ധി​ക​രാ​യ സ്​​ത്രീ​ക​ളും മ​ധ്യ​പ് ര​വി​ശ്യ​യാ​യ മ​ർ​ക​സി​യി​ലെ രോ​ഗി​യു​മാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി ഇ​ർ​ന റി​പ ്പോ​ർ​ട്ട്​ ചെ​യ്​​തു.

നി​ല​വി​ൽ 95 പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 900 പേർ നിരീക്ഷണത്ത ിലാണ്. ലോകാരോഗ്യ സംഘടന പ്രതിനിധികൾ ഇന്ന് ഇറാനിലെത്തിയിട്ടുണ്ട്.

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ 60 പേ​ർ​ക്കു​ കൂ​ടി രോഗബാധ
സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ചൊ​വ്വാ​ഴ്​​ച 60 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ ​ബാ​ധ സ്​​ഥി​ര ീ​ക​രി​ച്ചു. നാ​ലു ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വ​ർ​ധ​ന​യാ​ണി​ത്. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ വൈ​റ​സ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 893 ആ​യെ​ന്ന്​ കൊ​റി​യ​ൻ രോ​ഗ​പ്ര​തി​രോ​ധ കേ​ന്ദ്രം അ​റി​യി​ച്ചു. ചൈ​ന​ക്ക്​ പു​റ​ത്ത്​ ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച രാ​ജ്യ​മാ​ണ്​ കൊ​റി​യ.
ചൊ​വ്വാ​ഴ്​​ച ഒ​രാ​ൾ​കൂ​ടി മ​രി​ച്ച​തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​യി​ലെ മ​ര​ണ​സം​ഖ്യ എ​ട്ടാ​യി. പു​തു​താ​യി രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തി​ൽ 49 പേ​ർ ​ തെ​ക്ക​ൻ ന​ഗ​ര​മാ​യ ദ​ഇ​ഗു​വി​ലും സ​മീ​പ​ത്തെ വ​ട​ക്ക​ൻ ഗ്യോ​ങ്​​സ​ങ്​ പ്ര​വി​ശ്യ​യി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ്. ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത്​ മി​ക​വു​റ്റ രാ​ജ്യ​മാ​യി​ട്ടും കൊ​റി​യ​യി​ൽ കോ​വി​ഡ്​ ബാ​ധ വ​ർ​ധി​ക്കാ​ൻ കാ​ര​ണം ദ​ഇ​ഗു കേ​ന്ദ്ര​മാ​യ തീ​വ്ര ക്രി​സ്​​ത്യ​ൻ സം​ഘ​മാ​യ ഷി​ൻ​ചെ​​വോ​ഞ്ചി ച​ർ​ച്ചാ​ണെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.
രോ​ഗം ബാ​ധി​ച്ച​വ​രി​ൽ പ​കു​തി​യ​ലേ​റെ പേ​രും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്. ഷി​ൻ​ചെ​​വോ​ഞ്ചി സം​ഘ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ്യാ​ന സം​ഗ​മ​ങ്ങ​ളി​ൽ പ​​​ങ്കെ​ടു​ത്ത​വ​രി​ലൂ​ടെ​യാ​ണ്​ രോ​ഗം പ​ട​ർ​ന്ന​തെ​ന്നാ​ണ്​ അ​നു​മാ​നം.

ജ​പ്പാ​ൻ ക​പ്പ​ലി​ൽ നാ​ലാ​മ​ത്തെ​യാ​ൾ മ​രി​ച്ചു
ടോ​ക്യോ: കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ജ​പ്പാ​നി​ലെ യോ​കോ​​ഹോ​മ തീ​ര​ത്ത്​ ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ലാ​യ ഡ​യ​മ​ണ്ട്​ പ്രി​ൻ​സ​സി​ൽ​നി​ന്നു​ള്ള നാ​ലാ​മ​ത്തെ യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 80കാ​ര​നാ​ണ്​ ചൊ​വ്വാ​ഴ്​​ച ന്യൂ​മോ​ണി​യ​ബാ​ധ​യെ തു​ട​ർ​ന്ന്​ മ​രി​ച്ച​തെ​ന്ന്​ യൊ​മി​യു​രി ഷിം​ബു​ൻ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.
വൈ​റ​സ്​ ബാ​ധ​യെ തു​ട​ർ​ന്ന്​ ര​ണ്ടാ​ഴ്​​ച​യാ​യി ഏ​കാ​ന്ത നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ക​പ്പ​ലി​ൽ നി​ല​വി​ൽ 700ഓ​ളം പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​പ്പ​ലി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക വി​മാ​നം –എം​ബ​സി
ടോ​ക്യോ: യോ​കോ​​ഹോ​മ തീ​ര​ത്ത്​ ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ലി​ലെ രോ​ഗ​ബാ​ധ​യി​ല്ലാ​ത്ത ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ ​പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. പു​തു​താ​യി രോ​ഗം ബാ​ധി​ച്ച ര​ണ്ടു​പേ​രു​ൾ​പ്പെ​ടെ 14 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. 3711 പേ​രു​ള്ള ക​പ്പ​ലി​ൽ 132 ജീ​വ​ന​ക്കാ​രും ആ​റ്​ യാ​ത്ര​ക്കാ​രു​മ​ട​ക്കം 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്.

സ്​​പെ​യി​നി​ൽ ഹോ​ട്ട​ലും ‘ത​ട​ങ്ക​ലി’​ൽ
ടെ​നെ​റി​ഫെ: താ​മ​സ​ക്കാ​ര​നാ​യെ​ത്തി​യ ഇ​റ്റാ​ലി​യ​ൻ ഡോ​ക്​​ട​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ സ്​​പെ​യി​​നി​ലെ ഹോ​ട്ട​ൽ ‘ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ’. കാ​ന​റി ഐ​ല​ൻ​ഡി​ലെ ടെ​നി​റി​ഫെ​യി​ലു​ള്ള കോ​സ്​​റ്റ അ​ഡെ​ജെ പാ​ല​സ്​ ഹോ​ട്ട​ലി​ലു​ള്ള​വ​രോ​ടാ​ണ്​ മു​റി​ക​ളി​ൽ ത​ന്നെ ക​ഴി​യാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത്.
നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഈ ​നാ​ലു ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലു​ള്ള​ത്. വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കും വ​രെ ഇ​വി​ടെ ക​ഴി​യാ​നാ​ണ്​ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ഇ​റ്റ​ലി​യി​ൽ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച ലോ​മ്പ​ർ​ഡി മേ​ഖ​ല​യി​ൽ നി​ന്നെ​ത്തി​യ ഡോ​ക്​​ട​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്.

Tags:    
News Summary - Iran deputy health minister tests positive coronavirus-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.