തെഹ്റാൻ: ഇറാൻ ആണവകരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് രാജ്യത്തെ പരമോന്ന ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ. മൈക്കിൾ വൂൾഫിെൻറ ഫയർ ആൻറ് ഫൂരി എന്ന പുസ്തകത്തിെൻറ പേർഷ്യൻ പതിപ്പിെൻറ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് ഖാംനഈ ട്രംപിനെ ട്രോളിയത്.
ട്രംപിെൻറ ഒരു വർഷത്തെ വൈറ്റ് ഹൗസ് ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട പുസ്തകമാണ് ഫയർ ആൻറ് ഫൂരി. അസംബന്ധമെന്നാണ് പുസ്തകത്തെ ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിെൻറ മാനസികാരോഗ്യത്തിൽ വരെ സംശയിച്ച പുസ്തകം വൻ വിവാദത്തിന് കാരണമായിരുന്നു.
ഒബാമയുടെ ഭരണകാലത്ത് ഒപ്പിട്ട ഇറാൻ ആണവകരാറിൽ നിന്ന് ട്രംപ് പിൻമാറിയിരുന്നു. ഏകപക്ഷീയമായ കരാറാണ് ഒപ്പിട്ടതെന്ന് അവകാശപ്പെട്ടാണ് ട്രംപ് കരാറിൽ നിന്ന് പിൻമാറിയത്. ഇതിന് പിന്നാലെ ട്രംപിനെ രൂക്ഷമായി വിമർശിച്ച് ഇറാനിലെ രാഷ്ട്രീയ നേതൃത്വം രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.