ബൈറൂത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ വിമാനത്താവളത്തിനുനേരെ ഇസ്രായേൽ നട ത്തിയ ആക്രമണത്തിൽ ഇറാൻ വിപ്ലവ സേനാംഗങ്ങളടക്കം ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. ഇറാെൻറ സൈനികസാന്നിധ്യമുള്ള വിമാനത്താവള മേഖല ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു സിറിയൻ സേനാംഗങ്ങളും നാല് ഇറാൻ സൈനികരും കൊല്ലപ്പെട്ടതായി ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ നിരീക്ഷണ സംഘടന അറിയിച്ചു.
അതേസമയം, അധിനിവിഷ്ട ജൂലാൻ കുന്നുകൾക്കപ്പുറത്തുനിന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേൽ വിക്ഷേപിച്ച മിസൈലുകളെ ഇൻറർസെപ്ടറുകൾ ഉപയോഗിച്ച് തകർത്തുവെന്നാണ് സിറിയൻ ഔദ്യോഗിക മാധ്യമങ്ങൾ പ്രതികരിച്ചത്. നിരവധി മിസൈലുകൾ തകർത്തുവെങ്കിലും ചിലത് ലക്ഷ്യംകണ്ടുവെന്നാണ് റിപ്പോർട്ട്.
ജൂലാൻകുന്നുകൾക്കരികിൽ സിറിയൻ പ്രദേശത്തെ ഇറാൻ സാന്നിധ്യം തങ്ങൾക്ക് ഭീഷണിയാണെന്നും ആക്രമണം തുടരുമെന്നും ഇസ്രായേൽ രാഷ്ട്രീയവൃത്തങ്ങൾ പ്രതികരിച്ചു. അതേസമയം, സൈന്യം പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.