ഹോേങ്കാങ്: തനിക്ക് കോവിഡ്-19 വൈറസ് ബാധിച്ചെന്ന വ്യാജ വാർത്തക്കെതിരെ പ്രസിദ്ധ സിന ിമ താരം ജാക്കി ചാൻ രംഗത്ത്. വൈറസ് ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു വാർത്ത. താന്‍ രോഗം ബാധിച്ച് നിരീക്ഷണത്തിലല്ലെന്നും എല്ലാവരുടെയും കരുതലിനും സ്നേഹത്തിന ും നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ലോകമെമ്പാടുമുള്ള ആരാധകർ തനിക്ക് പ്രത്യേക സമ്മാനങ്ങൾ അയക്കുന്നുണ്ട്. മുഖ കവചങ്ങളടക്കമുള്ള സമ്മാനങ്ങൾ പ്രയാസമനുഭവിക്കുന്നവർക്ക് നൽകാൻ തെൻറ ടീമിനോട് നിർദേശിച്ചിട്ടുണ്ടെന്നും താരം അറിയിച്ചു. ഹോങ്കോങ്ങിലെ ചില പൊലീസ് ഉദ്യോഗസ്ഥർ പാര്‍ട്ടി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വ്യാജ പ്രചാരണത്തിെൻറ തുടക്കം.
പൊലീസുകാരില്‍ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 59 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ജാക്കി ചാനും സുഹൃത്തുക്കളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നതോടെയാണ് താരവും കോവിഡ് നിരീക്ഷണത്തിലാണെന്ന പ്രചാരം ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.