കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ആഡംബര ഹോട്ടലിലുണ്ടായ ആക്രമണത്തിൽ 14 വിദേശികളടക്കം 18 പേർ കൊല്ലപ്പെട്ടു. ഇൻറർ കോണ്ടിനൻറൽ ഹോട്ടലിൽ വിദേശികളടക്കമുള്ളവരെ ബന്ദികളാക്കിയ അഞ്ച് തോക്കുധാരികളെ ഞായറാഴ്ച രാവിലെയോടെ അഫ്ഗാൻ പ്രേത്യകസേന വകവരുത്തി. യു.എസ് സൈനികരുടെ പിന്തുണയോടെയായിരുന്നു നടപടി.
ശനിയാഴ്ച രാത്രി ഒമ്പതുമണിക്കാണ് ഹോട്ടലിൽ ഇരച്ചുകയറിയ താലിബാൻ ഭീകരർ നൂറിലധികം പേരെ ബന്ദികളാക്കിയത്. 16 വിദേശികളും ജീവനക്കാരും അടക്കമുള്ളവരെ മോചിപ്പിച്ചതായി അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 13 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് അക്രമികളെ കീഴടക്കിയത്. കാംഎയർ എന്ന സ്വകാര്യ വിമാനക്കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട വിദേശികളിൽ 11 പേർ. ഇവരിൽ ഒരാൾ യുക്രൈൻ സ്വദേശിയാണ്. മറ്റുള്ളവരുടെ വിശദാംശങ്ങൾ അറിവായിട്ടില്ല.
2001ലെ യു.എസ് അധിനിവേശം അസ്ഥിരമാക്കിയ രാജ്യത്ത് താലിബാനും െഎ.എസും നടത്തുന്ന ആക്രമണത്തിൽ നൂറുകണക്കിന് സിവിലിയന്മാരാണ് പ്രതിവർഷം െകാല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.