ഇസ്ലാമാബാദ്: കശ്മീരി ജനതക്കുള്ള പിന്തുണ അചഞ്ചലമായി തുടരുമെന്ന് വ്യക്തമാക് കി പാകിസ്താൻ പാർലമെൻറ്. ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടി ഇന്ത ്യ മാറ്റണമെന്നും പാക് പാർലമെൻറ് ഐകകണ്േഠ്യന പാസാക്കിയ പ്രമേയം പറഞ്ഞു.
എല്ലാ വർഷവും ഫെബ്രുവരി അഞ്ച് പാകിസ്താൻ കശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിക്കാറുണ്ട്. ഈ വേളയിലാണ് പാർലമെൻറിെൻറ അധോസഭയായ ദേശീയ അസംബ്ലി പ്രമേയം പാസാക്കിയത്. അന്താരാഷ്ട്ര സംഘടനകളെയും പാർലമെൻറ് അംഗങ്ങളെയും മാധ്യമങ്ങളെയും കശ്മീർ സന്ദർശിക്കാൻ അനുവദിക്കുക, കശ്മീർ വിഷയത്തിൽ ‘ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ’ പ്രത്യേക ഉച്ചകോടി ചേരുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.