പ്യോങ്യാങ്: ചൈനയുമായി നിലനിൽക്കുന്നത് അപരാജിതബന്ധമെന്ന് ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ സന്ദർശനത്തോടനുബന്ധിച്ചാണ് കിമ്മിെൻറ പരാമർശം. ചൈന ഉത്തര കൊറിയയുടെ സഖ്യരാഷ്ട്രമാണെങ്കിലും അടുത്തിടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമായിരുന്നു. ഉത്തര കൊറിയയുടെ അടിക്കടിയുള്ള ആണവ പരീക്ഷണവും യു.എൻ ഉപരോധത്തെ ചൈന പിന്തുണച്ചതുമായിരുന്നു കാരണം. ഷിയുടെ ദ്വിദിന സന്ദർശനം വെള്ളിയാഴ്ച അവസാനിച്ചു. 14 വർഷത്തിനുശേഷം ആദ്യമായാണ് ചൈനീസ് ഭരണാധികാരി ഉത്തര കൊറിയയിലെത്തുന്നത്. ബന്ധം ഉൗട്ടിയുറപ്പിക്കാനുള്ള അവസരമായാണ് ഉത്തര കൊറിയ സന്ദർശനത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.