സോൾ: ഉഭയകക്ഷി ബന്ധത്തെ തള്ളിപ്പറഞ്ഞ ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടിയെടുക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ്. ദക്ഷിണ കൊറിയ ശത്രുവാണെനും അവർക്കെതിരായ നടപടി സൈനിക നേതാക്കൾക്ക് വിടുകയാണെന്നും യോ ജോങ് പറഞ്ഞു.
ഏത് തരത്തിലുള്ള സൈനിക നടപടിയാണ് കൈക്കൊള്ളുകയെന്ന് കിം യോ ജോങ് വിശദീകരിച്ചിട്ടില്ല. എന്നാൽ, അതിർത്തിയിലെ ജോയിന്‍റ് ലെയിസൺ ഓഫിസ് പൂർണമായും തകരുന്ന രംഗം കാണേണ്ടിവരുമെന്ന് അവർ പറഞ്ഞതായി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ കൊറിയൻ ആക്ടിവിസ്റ്റുകൾ ഉത്തരകൊറിയൻ വിരുദ്ധ ലഘുലേഖകൾ അതിർത്തിയിലേക്ക് അയക്കുന്നതിനെ കഴിഞ്ഞയാഴ്ച മുതൽ ഉത്തരകൊറിയ ശക്തമായി അപലപിച്ചിരുന്നു.
അതിർത്തിക്കിപ്പുറത്തേക്ക് ദേശവിരുദ്ധ ലഘുലേഖകൾ ബലൂണുകളിൽ പറത്തിവിടുന്നത് തടയാത്തതിൽ കിം ദക്ഷിണ കൊറിയയെ കഴിഞ്ഞയാഴ്ച പ്രതിഷേധം അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹനോയിയിൽ നടന്ന രണ്ടാം യു.എസ്-ഉത്തര കൊറിയ ഉച്ചകോടി പരാജയപ്പെട്ടതിനുശേഷം ഇരു കൊറിയകളും തമ്മിലെ ബന്ധം വഷളായി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.