പ്യോങ്യാങ്: വ്യാഴാഴ്ചത്തെ മിസൈൽ പരീക്ഷണം ദക്ഷിണകൊറിയക്കുള്ള താക്കീതാണെന്ന് ഉത്തരകൊറിയൻ പ്രസിഡൻറ് കിം േജാങ് ഉൻ. ദക്ഷിണ കൊറിയയും യു.എസും തമ്മിൽ അടുത്താഴ്ച നടക്കുന്ന ഉന്നതതല സൈനിക പരിശീലനത്തിനെതിരെയാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.
കിമ്മിെൻറയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും മൂന്നാം കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണമാണിത്. കൂടിക്കാഴ്ചയിൽ കൊറിയൻ ഉപദ്വീപിൽ ആണവനിരായുധീകരണത്തിന് തയാറാണെന്ന് കിം ഉറപ്പുനൽകിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.