കൊളംബോ: ശ്രീലങ്കയിൽ ആക്രമണമുണ്ടായശേഷം കൊളംബോയിലെ വീട്ടിൽനിന്ന് പുറത്തിറങ ്ങാൻ ഭീതിയാണ് മുഹമ്മദ് ഹസന്. മുസ്ലിമായതിനാൽ ആക്രമിക്കപ്പെടുമോയെന്ന ഭയമാണ് ക ാരണം. പ്രിൻറിങ് പ്രസിലാണ് ഇദ്ദേഹത്തിന് ജോലി. കുടുംബംതന്നെയാണ് വീട്ടിൽനിന്ന് പ ുറത്തുപോകരുതെന്ന് ആവശ്യപ്പെട്ടതും. പുറത്തിറങ്ങിയാൽ ജീവനോടെ തിരിച്ചെത്തില്ല െന്നാണ് അവരുടെ ഭയമെന്ന് ഹസൻ എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു.
ചിലപ്പോൾ ഡെ മടാഗോഡയിലെ ജുമാ മസ്ജിദിൽ നമസ്കരിക്കാൻ പോകും. ആക്രമണത്തിനുശേഷം ശ്രീലങ്കൻ ജ നത മുസ്ലിംസമൂഹത്തോട് രോഷംകൊണ്ടിരിക്കയാണെന്ന് കൊളംബോയിലെ സറീന ബീഗം പറയുന് നു. അവരെ കുറ്റംപറയാനും പറ്റില്ല. പിഞ്ചുകുഞ്ഞുങ്ങൾ വരെ കൊല്ലപ്പെട്ടു. പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിയാനാണ് താൽപര്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.
സിംഹള ബുദ് ധമത വിഭാഗമാണ് ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ. ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് മുസ് ലിംകൾ. ന്യൂനപക്ഷ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ഹിന്ദുമതവിഭാഗങ്ങളാണ്. 2013ലും 2018ലും മു സ്ലിംകളുടെ കച്ചവടസ്ഥാപനങ്ങൾ സിംഹള ബുദ്ധമത വിഭാഗക്കാർ ആക്രമിച്ചിരുന്നു. മുസ ്ലിംകളുടെ കടകളിൽനിന്ന് വാങ്ങുന്ന വസ്ത്രങ്ങൾ ധരിച്ചാലും അവരുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാലും വന്ധ്യതയുണ്ടാകുമെന്നായിരുന്നു സിംഹളക്കാർ വിശ്വസിച്ചിരുന്നത്.
അതേസമയം, രാജ്യത്ത് വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന നാഷനല്‍ തൗഹീദ് ജമാഅത്തിനെയും ശ്രീലങ്ക തൗഹീദ് ജമാഅത്തിനെയുംപോലുള്ള തീവ്രസംഘടനകളെക്കുറിച്ച് സര്‍ക്കാറിന് മുന്നറിയിപ്പു നൽകിയിരുന്നതായി ശ്രീലങ്കന്‍ മുസ്ലിം സംഘടനകള്‍ പറയുന്നു.
ന്യൂസിലൻഡ് വെടിവെപ്പുമായി ബന്ധിപ്പിക്കുന്നത് അസംബന്ധം
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പര, ന്യൂസിലൻഡിലെ മസ്ജിദുകളിലെ വെടിവെപ്പിെൻറ പ്രതികാരമാണെന്ന സർക്കാർ വൃത്തങ്ങളുടെ പ്രതികരണം അസംബന്ധമാണെന്ന് മുസ്ലിം കൗൺസിൽ വൈസ് പ്രസിഡൻറ് ഹിൽമി അഹ്മദ്. പ്രതിരോധ മന്ത്രി റുവാൻ വിജയവർധെനയാണ് നേരത്തേ പാർലമെൻറിൽ ഇങ്ങനെ അവകാശവാദമുന്നയിച്ചത്. പെട്ടെന്നുണ്ടായ ആക്രമണമാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഇത് വർഷങ്ങൾക്കുമുേമ്പ ആസൂത്രണം ചെയ്തതാണ്.
വിദേശസഹായവും ആക്രമികൾക്കു ലഭിച്ചുകാണും. മുസ്ലിംകൾ അനുഭവിക്കുന്ന ദുരന്തചിത്രം ലോകത്തിനു വെളിപ്പെടുകയായിരുന്നു ന്യൂസിലൻഡ് വെടിവെപ്പിലൂടെ. അന്ന് അവിടത്തെ ജനങ്ങളെ ചേർത്തുപിടിച്ച ഭരണാധികാരി ജസീന്ത ആർഡേനെ അഭിനന്ദിക്കാനും ഹിൽമി മറന്നില്ല. സമുദായത്തെ ഭിന്നിപ്പിക്കാതെ ഇണക്കിച്ചേർക്കാനാണ് അവർ ശ്രമിച്ചതെന്നും അതാണ് മാതൃകയാക്കേണ്ടതെന്നും ജസീന്ത നൊബേൽ സമ്മാനം അർഹിക്കുന്നുവെന്നും ഹിൽമി കൂട്ടിച്ചേർത്തു.
പ്രതിരോധ സെക്രട്ടറിയുടെ രാജിയാവശ്യപ്പെട്ടു
രാജ്യത്ത് സ്ഫോടനപരമ്പരക്കു വഴിയൊരുക്കിയ സുരക്ഷാപ്പാളിച്ചയുടെ ഉത്തരവാദിത്തം കണക്കിലെടുത്ത് ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാണ്ടോയോടും പൊലീസ് മേധാവി പുജിത് ജയസുന്ദരയോടും പ്രസിഡൻറ് മൈത്രിപാല സിരിസേന രാജിയാവശ്യപ്പെട്ടു. സൺഡെ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനകം സുരക്ഷ വിഭാഗത്തിൽ അഴിച്ചുപണി നടത്തുമെന്ന് സിരിസേന അറിയിച്ചിരുന്നു. മുൻ സൈനിക കമാൻഡർ ദയ രത്നായകെയെയാണ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഒമ്പത് ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ കൈമാറി
കൊല്ലപ്പെട്ട 10 ഇന്ത്യക്കാരിൽ ഒമ്പതുപേരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്കയച്ചതായി അധികൃതർ അറിയിച്ചു. എസ്.ആർ. നാഗരാജ, എച്ച്. ശിവകുമാർ, െക.ജി. ഹനുമന്തരായപ്പ, കെ.എം. ലക്ഷ്മിനാരായണ, എം. രംഗപ്പ, വി. തുളസി റാം, എ. മരിഗൗഡ, എച്ച്. പുട്ടരാജ്, ലക്ഷ്മൺ ഗൗഡ എന്നിവരാണ് െകാല്ലപ്പെട്ടതെന്ന് ഇന്ത്യൻ നയതന്ത്രസംഘം അറിയിച്ചു. നാലു വിമാനങ്ങളിലായാണ് അവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിച്ചത്.
ആക്രമണത്തിൽ 34 വിദേശീയർക്കാണ് ജീവൻ നഷ്ടമായത്. നെതർലൻഡ്സ്, പോർചുഗൽ, ബംഗ്ലാദേശ്, സ്െപയിൻ, ചൈന, സൗദി അറേബ്യ, തുർക്കി, ബ്രിട്ടൻ, യു.എസ്, ആസ്ട്രേലിയ, ഡെന്മാർക്, ജപ്പാൻ എന്നീ രാജ്യങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
ഭീഷണി അറിഞ്ഞിരുന്നില്ല –സിരിസേന
കൊളംബോ: ശ്രീലങ്കയിൽ സ്ഫോടന പരമ്പരകളുണ്ടാകുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പ്രസിഡൻറ് മൈത്രിപാല സിരിസേന. ആക്രമണമുണ്ടായേക്കാമെന്ന ഇന്ത്യ, യു.എസ് രാജ്യങ്ങളിൽനിന്നുള്ള രഹസ്യാന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തനിക്ക് കൈമാറിയിരുന്നിെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ, ക്രമസമാധാനപാലന ചുമതലയുള്ള മന്ത്രിമാരെയാണ് സിരിസേന ലക്ഷ്യംവെച്ചത്.
അവർ വിവരം നൽകിയിരുെന്നങ്കിൽ ഉടനടി അടിയന്തര സുരക്ഷാനടപടികൾ സ്വീകരിക്കുമായിരുന്നു. സ്വന്തം കടമ നിർവഹിക്കാൻ അറിയാത്ത ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ സിരിസേന പറഞ്ഞു. വരുംദിവസങ്ങളിൽ രാജ്യത്തെ സുരക്ഷാസംവിധാനങ്ങളിൽ അഴിച്ചുപണി നടത്തുമെന്നും തലപ്പത്തിരിക്കുന്നവരെ മാറ്റിപ്രതിഷ്ഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ, ആക്രമണമുണ്ടാകുമെന്ന വിവരം രഹസ്യാന്വേഷണ സംഘങ്ങൾക്ക് ലഭിച്ചിട്ടും തന്നിൽനിന്ന് മറച്ചുപിടിക്കുകയായിരുെന്നന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും ആരോപിച്ചിരുന്നു. അതിനിടെ ആക്രമണത്തെക്കുറിച്ച് ലഭിച്ച മുന്നറിയിപ്പ് മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥർ കണക്കിലെടുക്കാതിരിക്കുകയായിരുന്നുവെന്ന് പാർലമെൻറിൽ പൊതുസംരംഭകത്വ വകുപ്പ് മന്ത്രി ലക്ഷ്മൺ കിരീല്ല ആരോപിച്ചു. അതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണം ഏഴെട്ടു വർഷംമുേമ്പ ആസൂത്രണം ചെയ്തതാണെന്ന് വിശ്വസിക്കുന്നതായി മുൻ സൈനിക മേധാവിയും പ്രാദേശിക വികസനമന്ത്രിയുമായ ശരത് ഫൊൻസേക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.