കൊളംബോ: ശ്രീലങ്കയിൽ മദ്റസകൾ മത-സാംസ്കാരിക കാര്യ മന്ത്രാലയത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അറിയിച്ചു. നേരത്തേ മദ്റസകൾ വിദ്യാഭ്യാസ വകുപ്പിെൻറ കീഴിലാക്കുമെന്ന് മന്ത്രി അകില വിരാജ് കരിയവാസം പറഞ്ഞിരുന്നു. എന്നാൽ, വിവാദമൊഴിവാക്കാനാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനമെന്ന് അകലി മാധ്യമങ്ങളോട് പറഞ്ഞു.
ഇൗസ്റ്റർ ദിനത്തിലെ സ്ഫോടനപരമ്പരകളിൽ 250ലേറെ പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുെന്നങ്കിലും പ്രാദേശിക തീവ്രവാദ സംഘടനകളെയാണ് സർക്കാർ സംശയിക്കുന്നത്.
ശ്രീലങ്കയിൽ 800ഓളം മദ്റസ അധ്യാപകരുണ്ട്. ടൂറിസ്റ്റ് വിസയിലെത്തി താമസമാക്കിയവരെ നാടുകടത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.