മാലെ: തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രസിഡൻറ് അബ്ദുല്ല യമീൻ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി വാദംകേൾക്കും. സെപ്റ്റംബർ 23നു നടന്ന തെരഞ്ഞെടുപ്പിൽ യമീൻ പരാജയപ്പെട്ടിരുന്നു.
മാധ്യമങ്ങളെ വരെ വിലക്കെടുത്ത് പ്രചാരണം നടത്തിയിട്ടും മുഖ്യ എതിരാളിയെ ജയിലിലടച്ചിട്ടും പ്രതിപക്ഷസ്ഥാനാർഥിയായ ഇബ്രാഹീം മുഹമ്മദ് സാലിഹിനോട് തോൽക്കാനായിരുന്നു യമീെൻറ നിയോഗം.
ആദ്യം ഫലം അംഗീകരിച്ച യമീൻ നവംബർ 17ന് അധികാരമൊഴിയാൻ തയാറാണെന്നും അറിയിച്ചിരുന്നു. യു.എസ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ആശ്വാസംകൊണ്ടപ്പോഴാണ് നിലപാടിൽ മലക്കംമറിയുന്നത്. വൻ ക്രമക്കേടുകളാണ് നടന്നതെന്നും രാജ്യത്തെ ഒരു വിഭാഗത്തിന് വോട്ട് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും യമീൻ ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
അതിനിടെ, സമാധാനപരമായ അധികാരക്കൈമാറ്റത്തിന് തയാറായില്ലെങ്കിൽ മാലദ്വീപിനെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.