ബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ ബീച്ചിൽ സ്രാവിൻെറ ആക്രമണത്തിൽ മരിച്ചു. ബ്രിസ്ബെയ്നിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് സംഭവം.
തിരമാലകൾക്ക് മുകളിലൂടെ സർഫ് ചെയ്യുന്നതിനിടെയാണ് സ്രാവ് ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ സ്രാവിൻെറ പിടിയിൽനിന്ന് ഇയാളെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടതു കാലിൽ കടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ മറ്റു പരിക്കുകളുമുണ്ടായിരുന്നു.
മരിച്ച വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏകദേശം 60 വയസ് തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചതെന്ന് ആസ്ട്രേലിയൻ പൊലീസ് പറഞ്ഞു.
ഈ വർഷം മൂന്നാമത്തെയാളാണ് ആസ്ട്രേലിയയിൽ സ്രാവിൻെറ ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞവർഷം 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്രാവിൻെറ ആക്രമണം ശക്തമായ മേഖലയാണ് ആസ്ട്രേലിയയയിലെ കിങ്സ്ക്ലിഫ് ബീച്ച് പരിസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.