മാലിദ്വീപിൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യെ എ​തി​ർ​ത്ത​തി​ന്​ വ്യാപക അ​റ​സ്​​റ്റ്​

കൊ​ളം​ബോ: മാ​ല​ദ്വീ​പി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന്​ റാ​ലി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും നി​രോ​ധി​ച്ച ന​ട​പ​ടി​യെ എ​തി​ർ​ത്ത 140ൽ​പ​രം ആ​ളു​ക​ൾ അ​റ​സ്​​റ്റി​ൽ. മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കെ​തി​രെ  ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ തെ​രു​വി​ലി​റ​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി മു​ത​ൽ ശ​നി​യാ​ഴ്​​ച രാ​വി​ലെ വ​രെ​നീ​ളു​ന്ന പ്ര​തി​ഷേ​ധ റാ​ലി​ക​ൾ ന​ട​ന്നു.

141 ജ​നാ​ധി​പ​ത്യ​വാ​ദി​ക​ൾ അ​റ​സ്​​റ്റി​ലാ​യ​താ​യും ഇ​തി​ൽ മൂ​ന്ന്​ എം.​പി​മാ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​യും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ​റ​ഞ്ഞു. 26 സ്​​ത്രീ​ക​ളു​ൾ​പ്പെ​ടെ 139 പ്ര​തി​ഷേ​ധ​ക്കാ​രെ​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും ഇ​തി​ൽ ര​ണ്ടു​പേ​രെ രാ​ത്രി​യോ​ടെ വി​ട്ട​യ​ച്ച​താ​യും​ മാ​ലി പൊ​ലീ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കെ​തി​രാ​യി തെ​രു​വി​ലൂ​ടെ പ്ര​ക​ട​നം ന​ട​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ്​ കു​രു​മു​ള​കു സ്​​പ്രേ​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. ​ െഫ​ബ്ര​ു​വ​രി തു​ട​ക്ക​ത്തി​ലാ​ണ്​ യ​മീ​ൻ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​ത്.  

Tags:    
News Summary - Mass arrests in Maldives-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.