സിംഗപ്പൂർ സിറ്റി: ദക്ഷിണ ചൈനകടലിൽ മിസൈലുകൾ സജ്ജീകരിച്ച് ചൈന അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും ബലംപ്രയോഗിക്കുകയുമാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. ഇൗ മാസം 12ന് നടക്കുന്ന കിം-ട്രംപ് ഉച്ചകോടിയിൽ ദക്ഷിണ കൊറിയയിലെ സൈനിക സന്നാഹം ചർച്ചയാകില്ലെന്നും അദ്ദേഹം സിംഗപ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപ് ഭരണകൂടം ചൈനയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ആവശ്യമെങ്കിൽ ശക്തമായ നിലപാടെടുക്കാനും ഞങ്ങൾക്ക് കഴിയും. ദക്ഷിണ ചൈന കടലിലെ ഇപ്പോഴത്തെ സൈനിക സജ്ജീകരണങ്ങൾ അയൽ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ മാത്രമാണ് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മാറ്റിസിെൻറ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ചൈന തിരിച്ചടിച്ചു. െലഫ്. ജനറൽ ഹെ ലെയാണ് മാറ്റിസിെൻറ പ്രസ്താവനയോട് പ്രതികരിച്ചത്.
സുപ്രധാന വ്യാപാര മേഖലയായ ദക്ഷിണ ചൈന കടലിെൻറ നിയന്ത്രണാധികാരം സംബന്ധിച്ച് ആറു രാജ്യങ്ങൾക്കിടയിൽ തർക്കമുണ്ട്. എന്നാൽ, തർക്കം പരിഗണിക്കാതെ പ്രദേശത്ത് ചെറുദ്വീപുകൾ നിർമിച്ചും കൂറ്റൻ കപ്പലുകൾ സജ്ജീകരിച്ചും ചൈന ആധിപത്യമുറപ്പിക്കുന്നതാണ് സംഘർഷമുണ്ടാക്കുന്നത്. പ്രദേശം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ചൈനയുടെ കാലങ്ങളായ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.