മിസൈൽ പരീക്ഷണം ദക്ഷിണ കൊറിയക്കും യു.എസിനുമുള്ള മുന്നറിയിപ്പ്​ –കിം ജോങ്​ ഉൻ

സോ​ൾ: പു​തു​താ​യി വി​ക​സി​പ്പി​ച്ച ഹ്ര​സ്വ​ദൂ​ര ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ളു​ടെ പ​രി​ശീ​ല​നം ദ​ക്ഷി​ണ കൊ​റി​യ-​യു.​എ​സ്​ സം​യു​ക്​​ത സൈ​നി​കാ​ഭ്യാ​സ​ത്തി​നു​ നേ​രെ​യു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ൻ.

രാ​ജ്യ​ത്തി​​െൻറ പ​ടി​ഞ്ഞാ​റ​ൻ​ വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ തൊ​ടു​ത്ത ര​ണ്ട്​ മി​ൈ​സ​ലു​ക​ൾ, ത​ല​സ്​​ഥാ​ന​മാ​യ പ്യോ​ങ്​​യാ​ങ്ങും താ​ണ്ടി രാ​ജ്യ​ത്തി​​െൻറ കി​ഴ​ക്ക​ൻ തീ​ര​ത്തെ ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​താ​യി ഉ. ​കൊ​റി​യ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ ന്യൂ​സ്​ ഏ​ജ​ൻ​സി (കെ.​സി.​എ​ൻ.​എ) റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച്​ യു.​എ​സു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ സ്​​തം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ടാ​ഴ്​​ച​ക്കി​ടെ നാ​ലു ആ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഉ. ​കൊ​റി​യ ന​ട​ത്തു​ന്ന​ത്.

യു.​എ​സ്​ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ദ. ​കൊ​റി​യ, ജ​പ്പാ​ൻ എ​ന്നി​വ​ക്കും അ​വ​രു​ടെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ഉ.​​കൊ​റി​യ​യു​ടെ ശേ​ഷി തെ​ളി​യി​ക്കു​ന്ന​താ​ണ്​ പു​തി​യ ആ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ.

Tags:    
News Summary - missile launch is a warning to us and north korea -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.