ഇസ്ലാമാബാദ്: മടങ്ങിവരണമെന്നും ചികിത്സിക്കാൻ മിടുക്കന്മാരായ ഡോക്ടർമാർ ഇവിടെയുണ്ടെന്നും പാക് സുപ്രീംകോടതി ജസ്റ്റിസ് സാഖിബ് നിസാർ മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫിനോട് പറഞ്ഞു.
രാജ്യദ്രോഹക്കേസിൽ കുറ്റാരോപിതനായ മുശർറഫ് കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിെൻറ പരാമർശം. 2007ൽ ഭരണഘടന റദ്ദാക്കിയതിനാണ് മുശർറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 മുതൽ ദുൈബയിൽ കഴിയുകയാണ് 75 കാരനായ മുശർറഫ്. വൈദ്യചികിത്സക്കെന്നു പറഞ്ഞ് ദുൈബയിലേക്ക് പോയതാണ്. സുരക്ഷ-ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് മുശർറഫ് മടങ്ങിവരാത്തത്. തെൻറ കക്ഷിയുടെ അസുഖവിവരം രഹസ്യമായി സൂക്ഷിക്കണമെന്ന മുശർറഫിെൻറ അഭിഭാഷകെൻറ അഭ്യർഥനക്ക് ഇൗ അസുഖം ബാധിച്ച ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്നായിരുന്നു ജസ്റ്റിസ് നിസാറിെൻറ മറുപടി.
മുശർറഫ് മടങ്ങിവന്നാൽതന്നെ ഡോക്ടറെ കാണാൻ അനുവദിക്കണമെന്നും യാത്രവിലക്കുള്ളവരുടെ പട്ടികയിൽ പെടുത്തരുതെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
എന്നാൽ, അദ്ദേഹത്തെ ആരും അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനൽകിയ ജസ്റ്റിസ് യാത്രവിലക്ക് പട്ടികയുടെ കാര്യം തെൻറ അധികാരത്തിന് പുറത്താണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.