ബാേങ്കാക്: മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകൾക്ക് നേരെയുണ്ടായ വേട്ടയാടൽ മനുഷ്യത്വമില്ലാത്ത വംശീയാക്രമണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. സൈനികഅടിച്ചമർത്തലിനെതുടർന്ന് നാടുവിട്ട റോഹിങ്ക്യകൾ തിരിച്ചെത്തിയാൽ എന്തെല്ലാം നേരിടേണ്ടിവരുമെന്ന ചോദ്യവും ചൊവ്വാഴ്ച അവതരിപ്പിച്ച റിപ്പോർട്ടിൽ മുന്നോട്ടുവെച്ചു. അതേസമയം, നിലവിലെ അഭയാർഥിപ്രശ്നം പരിഹരിക്കുന്നതിനായി 1992-93 കാലഘട്ടത്തിലേതിന് സമാനമായ പുനരധിവാസപദ്ധതി നടപ്പാക്കാൻ ബംഗ്ലാദേശുമായി ഉഭയകക്ഷിചർച്ചക്ക് തയാറാണെന്ന് മ്യാന്മർ നേതാവ് ഒാങ് സാൻ സൂചി വ്യക്തമാക്കി.
ആറുലക്ഷത്തിലേറെ റോഹിങ്ക്യകളാണ് മ്യാന്മറിലെ രാഖൈനിൽ നിന്ന് സൈന്യത്തിെൻറ ആക്രമണത്തെതുടർന്ന് ബംഗ്ലാദേശിേലക്ക് പലായനം ചെയ്തത്. വംശീയ ഉന്മൂലനമാണ് മ്യാന്മറിൽ നടന്നതെന്ന് െഎക്യരാഷ്ട്ര സഭയും ആരോപിച്ചിരുന്നു. റോഹിങ്ക്യകളെ മ്യാന്മറിൽ നിന്ന് ഇല്ലാതാക്കുന്നതിനായി പട്ടാളം ക്രൂരമായ ആക്രമണം നടത്തുകയും വീടുകൾ തീവെച്ച് നശിപ്പിക്കുകയുമാണ്. കഴിഞ്ഞ രണ്ടുവർഷമായി മ്യാന്മറിൽ റോഹിങ്ക്യകൾ നേരിടുന്ന പീഡനങ്ങൾ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. സർക്കാർ ഉത്തരവാദിയായ വിവേചനമാണ് നടക്കുന്നതെന്നാണ് ആരോപണം. നൂറ്റാണ്ടുകളായി മ്യാന്മറിൽ താമസിച്ചുപോരുന്ന റോഹിങ്ക്യകളെ അംഗീകരിക്കാൻ ബുദ്ധ ഭൂരിപക്ഷമുള്ള രാജ്യം തയാറല്ല. സ്വതന്ത്ര സഞ്ചാരത്തിനോ ഇഷ്ടമുള്ള തൊഴിൽ സ്വീകരിക്കാനോ സ്വന്തം മതത്തിൽ വിശ്വസിക്കാനോ റോഹിങ്ക്യകൾക്ക് അനുവാദം നൽകിയിരുന്നില്ല.
കൂടാതെ, വസ്ത്രവും ഭക്ഷണവും വിദ്യാഭ്യാസവുമെല്ലാം വളരെ ചെറിയ േതാതിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അഞ്ചുവർഷമായി ഇൗ വിവേചനം അതിക്രൂരമായിരുന്നതായും ആംനസ്റ്റി കണ്ടെത്തി.റോഹിങ്ക്യകൾക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നതിന് അത്യാവശ്യപരിഗണന നൽകണമെന്നും റോഹിങ്ക്യകളെ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകാൻ അനുവദിക്കണമെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.