ആരോഗ്യ നില സംബന്ധിച്ച് ആശങ്കാജനകമായ നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പൊതുവേദിയിൽ. തലസ്ഥാനമായ പ്യോങ്യാങ്ങിൽ പുതുതായി നിർമിച്ച വള നിർമാണ ശാലയുടെ ഉദ്ഘാടനം കിം നിർവഹിച്ചതായി കൊറിയൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സഹോദരി കിങ് യോ ജോങ്ങും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്നും ജനങ്ങൾ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കിങ് രാസവള ശാലയുടെ ഉദ്ഘാടനം റിബൺ മുറിച്ച് നിർവഹിക്കുന്ന ഫോട്ടോ നേരത്തെ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെ.സി.എൻ.എ) പുറത്തുവിട്ടിരുന്നു. ഇദ്ദേഹത്തിെൻറ ആരോഗ്യനില സംബന്ധിച്ച നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കെ 20 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ ഏപ്രിൽ 15ന് കൊറിയൻ സ്ഥാപകനും കിമ്മിെൻറ മുത്തച്ഛനുമായ കിങ് ഇൽ സൂങ്ങിെൻറ ജന്മദിന ചടങ്ങിൽ നിന്ന് കിം വിട്ടു നിന്നതോടെയാണ് അദ്ദേഹത്തിെൻറ ആരോഗ്യ നില സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കിമ്മിന് മസ്തിഷ്കാഘാതം സംഭവിച്ചുവെന്നും ആരോഗ്യം ഗുരുതരമായി തുടരുകയാണെന്നുമായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം കിമ്മിെൻറ ആഡംബര ട്രെയിൻ രാജ്യത്തെ റിസോർട്ട് ടൗണായ വോൻസാനിൽ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ട് പുറത്തു വന്നിരുന്നു.
അതേസമയം, കിമ്മിെൻറ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിക്കാൻ തയാറായില്ല. ഇത്രയും ദിവസം അദ്ദേഹം എവിടെയായിരുന്നുവെന്നത് സംബന്ധിച്ചും ദുരൂഹമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.